Connect with us

ആ സമയത്തെ ഏറ്റവും വലിയ വേദന കിടക്കാനൊരു വീടു പോലുമില്ല എന്നതായിരുന്നു; സൗമ്യ പറയുന്നു

Movies

ആ സമയത്തെ ഏറ്റവും വലിയ വേദന കിടക്കാനൊരു വീടു പോലുമില്ല എന്നതായിരുന്നു; സൗമ്യ പറയുന്നു

ആ സമയത്തെ ഏറ്റവും വലിയ വേദന കിടക്കാനൊരു വീടു പോലുമില്ല എന്നതായിരുന്നു; സൗമ്യ പറയുന്നു

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സൗമ്യ ഭാഗ്യനാഥന്‍ പിള്ള. സ്‌കിറ്റുകളിലൂം സജീവമാണ് താരം. അളിയന്‍സ് പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. ലില്ലി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്.ടെലിവിഷന്‍ പരിപാടികളിലൂടേയും സ്‌കിറ്റുകളിലൂടേയുമൊക്കൊണ് ലില്ലി ശ്രദ്ധ നേടുന്നത്. പിന്നീട് അളിയന്‍സിലെത്തിയതോടെ താരമായി മാറുകയായിരുന്നു.

മികച്ചൊരു നര്‍ത്തകി കൂടിയാണ് സൗമ്യ. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സൗമ്യ. ചാനല്‍ എം ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ സൗമ്യ ത്്‌ന്റെ കുട്ടിക്കാലത്തെക്കുറിച്ചും ജീവിത പ്രതിസന്ധികളെക്കുറിച്ചും വിശദമായി സംസാരിക്കുന്നുണ്ട്. സൗമ്യയുടെ വാക്കുകള്‍ വായിക്കാം.

ഞങ്ങള്‍ നാല് പെണ്‍മക്കളാണ്. സാധാരണയില്‍ സാധാരണ കുടുംബമാണ്. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായ വ്യത്യാസമില്ല. എല്ലാവരും ഒരേ സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്നവരാണ്. സ്‌കൂള്‍ തുറക്കുന്ന സമയത്തൊക്കെ അമ്മച്ചി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അമ്മച്ചി എങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചുവെന്നത് അതിശയമാണ്. സ്‌കൂളില്‍ ഫീസടക്കുന്നവരുടെ ഏറ്റവും അവസാനത്തെ ലിസ്റ്റില്‍ ഞാനുണ്ടാകും. സ്‌കൂള്‍ കാലത്ത് ഡാന്‍സിലൊക്കെ സമ്മാനങ്ങള്‍ ലഭിക്കുമായിരുന്നു” സൗമ്യ പറയുന്നു.

ആ സമയത്തെ ഏറ്റവും വലിയ വേദന കിടക്കാനൊരു വീടു പോലുമില്ല എന്നതായിരുന്നു. എല്ലാവര്‍ക്കും വീടുണ്ട്. ഞങ്ങള്‍ക്ക് മാത്രമില്ല. ആലപ്പുഴയില്‍ എവിടെ ഡാന്‍സ് മത്സരമുണ്ടോ അവിടെയൊക്കെ പോകുമായിരുന്നു. ആ ക്യാഷ് പ്രൈസ് ഞങ്ങളുടെ വീട്ടില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. അപ്പുറത്തെ വീട്ടില്‍ ഡാന്‍സിന്റെ തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും. നാളെ ഞാന്‍ ജയിക്കുമെന്നും അപ്പോള്‍ കൊടുക്കാമെന്നുമുള്ള വിശ്വാസമായിരുന്നു അതെന്നും സൗ്മ്യ പറയുന്നു.

ഒരു ദിവസം അഞ്ച് സ്ഥലത്തെ സമ്മാനം വാങ്ങിയിട്ടുണ്ട്. ട്രോഫിയൊക്കെ വീട്ടിലൊരു തട്ട് പോലെയാക്കി വച്ചിരുന്നു. ഒരു ദിവസം വീടിന്റെ ആ വശം ഇടിഞ്ഞു പോയി. അങ്ങനെ തന്നെ കുറേക്കാലം താമസിച്ചിട്ടുണ്ട്. ആരെങ്കിലും വീട്ടില്‍ വരുമ്പോഴൊക്കെ വിഷമമായിരുന്നു. വീടിന്റെ പണി സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് തുടങ്ങിയത്. ആ സമയത്ത് മറക്കാന്‍ പറ്റാത്ത ദിവസമാണ് വല്യച്ഛന്റെ വീടിന്റെ പെരവാസ്തു. ഞങ്ങള്‍ വീട് പണി തുടങ്ങിയ ശേഷം വീട് പണി തുടങ്ങിയവരാണ്. അന്ന് അവരുടെ വീട്ടില്‍ നിന്നുമുള്ള പാട്ടും ബഹളവുമൊക്കെ കണ്ട് ഞാന്‍ കരഞ്ഞുവെന്നും സൗ്മ്യ പറയുന്നു.

ജീവിതത്തില്‍ ഏറ്റവും ദുഃഖിച്ച സമയം വീടുപണി മുടങ്ങി കിടന്ന സമയമാണെന്നാണ് സൗമ്യ പറയുന്നത്. ആ സമയത്ത് താന്‍ ഒരു ലോണെടുത്തുവെന്നും കഷ്ടപ്പെട്ട് ആ ലോണ്‍ അടച്ചുവെന്നും സൗമ്യ പറയുന്നു. ഒരു റിസോര്‍ട്ടില്‍ ഡാന്‍സറായും സൗമ്യ ജോലി ചെയ്തിരുന്നു. ടൂറിസ്റ്റുകള്‍ക്കു വേണ്ടി ഡാന്‍സ് ചെയ്യുകയായിരുന്നു അവിടെ. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി സൗമ്യ കരുതുന്നത് അളിയന്‍സിലെത്തുന്നതാണ്. അതിന് ശേഷമാണ് വീടൊക്കെ വച്ചതും മോനെ വളര്‍ത്താനാകുന്നതുമെല്ലാം എന്നാണ് സൗമ്യ പറയുന്നത്.

ഏറ്റവും വലിയ ദുഃഖം എന്റെ അമ്മയുടെ അസുഖമാണ്. അത്രയും അമ്മ കഷ്ടപ്പെട്ടാണ് എന്റെ അമ്മ ഞങ്ങളെ വളര്‍ത്തിയത്. അമ്മ സ്ട്രഗിള്‍ ചെയ്ത അത്രയും ഞാനൊന്നും ചെയ്തിട്ടില്ലെന്നും സൗമ്യ പറയുന്നു. എന്നാല്‍ ഇന്ന് തങ്ങള്‍ നല്ല നിലയില്‍ എത്തിയപ്പോള്‍ അതൊന്നും ആസ്വദിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അമ്മയുള്ളതെന്ന് സൗമ്യ പറയുന്നു. അമ്മയെക്കുറിച്ച് സംസാരിക്കവെ സൗമ്യ വികാരഭരിതയായി മാറുന്നുണ്ട്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം പുറത്തേക്ക് ഇറങ്ങാന്‍ പോലും അമ്മക്ക് ഒരു മനസ്സില്ല. എങ്ങോട്ടേക്കും കൊണ്ടുപോകാന്‍ പോലും ആകില്ല. ഒരു സൈഡില്‍ കൂടി സന്തോഷം തരുന്നുണ്ട് എങ്കിലും അല്ലാതെ ദുഖവും അതേപോലെയുണ്ടെന്നും സൗമ്യ പറയുന്നു. നിരവധി പേരാണ് സൗമ്യയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. താരത്തിന്റെ ജീവിതം കൂടുതല്‍ വിജയമായി മാറട്ടെ എന്നാണ് അവര്‍ പറയുന്നത്.

More in Movies

Trending

Recent

To Top