Connect with us

ഈ ആർജെ എന്നത് യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടിയ ഡിഗ്രി വല്ലതും ആണോ.. ഇങ്ങനെ പേരിന്‍റെ വലായി കൊണ്ട് നടക്കാൻ; കമന്റിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ആർജെ സൂരജ്

Social Media

ഈ ആർജെ എന്നത് യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടിയ ഡിഗ്രി വല്ലതും ആണോ.. ഇങ്ങനെ പേരിന്‍റെ വലായി കൊണ്ട് നടക്കാൻ; കമന്റിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ആർജെ സൂരജ്

ഈ ആർജെ എന്നത് യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടിയ ഡിഗ്രി വല്ലതും ആണോ.. ഇങ്ങനെ പേരിന്‍റെ വലായി കൊണ്ട് നടക്കാൻ; കമന്റിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ആർജെ സൂരജ്

മലയാളം ബിഗ് ബോസ് സീസൺ 2-ൽ എത്തി ഏറെ ശ്രദ്ധേയനായ ആര്‍ജെയാണ് ആർ ജെ സൂരജ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിബി വീട്ടിലെത്തിയ സൂരജ് കണ്ണൂർ ബെസ്റ്റ് എഫ് എം റേഡിയോ ജോക്കിയായിരുന്നു ആദ്യം. പിന്നീട് കണ്ണൂർ റേഡിയോ മാംഗോയിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഖത്തർ റേഡിയോ മലയാളം എഫ് എമ്മിലെ ആർ ജെയുമാണ് സൂരജ്.

സോഷ്യൽമീഡിയയിൽ സജീവമായ സൂരജ് തന്‍റെ പേരിനെതിരെ വിമര്‍ശനമുന്നയിച്ചൊരാള്‍ക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ്.

ഈ ആർജെ എന്നത് യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടിയ ഡിഗ്രി വല്ലതും ആണോ.. ഇങ്ങനെ പേരിന്‍റെ വലായി കൊണ്ട് നടക്കാൻ. അല്ലെങ്കിൽ സ‍ർനെയിം ആണോ. ഏതെങ്കിലും എഫം ചാനലിൽ ഇരുന്ന് വാ തള്ള് തള്ളുന്നത് ആണോ ഈ ആര്‍ജെ ഡിഗ്രി കിട്ടാൻ ഉള്ള യോഗ്യത. ഡോക്ടർ, അഡ്വക്കേറ്റ് എന്നൊക്ക പറയുമ്പോൾ.. ആര്‍ജെ എന്ന ഉണ്ടായില്ലാ വെടി പൊട്ടിച്ചു കൊണ്ട് ചിലർ, ആര്‍ജെ ലവ്, ആര്‍ജെ ലസൂൺ… ഇങ്ങനെ സ്വയം പ്രഖ്യാപിത വാ തള്ള് ഡിഗ്രി ഒരു അലങ്കാരം ആയി പേരിന്റെ അറ്റത്തു കൊണ്ട് നടക്കുന്നവരോട് സഹതാപം മാത്രം, എന്നാണ് വിഭാൽസു പണിക്കര്‍ എന്നയാള്‍ സൂരജിന്‍റെ പോസ്റ്റിന് താഴെ കമന്‍റിട്ടത്.

ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് സൂരജ് എത്തിയിരിക്കുന്നത്.

തള്ളികിട്ടിയതും പലതവണ റിക്വസ്റ്റ്‌ ചെയ്ത്‌ കണ്ണൂർ ബെസ്റ്റ്‌ എഫ്.എമ്മിൽ ഒരു ഇന്‍റർവ്വ്യൂ സെറ്റായി അവിടെ ആദ്യമായി ജോലിക്ക്‌ കയറിയതും അവിടെ നിന്ന് ട്രൈ ചെയ്ത്‌ ഇന്‍റർവ്വ്യൂകളിലൂടെ പലരോട്‌ കോമ്പീറ്റ്‌ ചെയ്ത്‌ റേഡിയോ മാംഗോയിൽ ജോലിക്ക്‌ കയറിയതും ഖത്തറിൽ മലയാളം 98.6 എഫ്.എമ്മൽ ജോയിൻ ചെയ്തതും ഉൾപ്പെടെ 3 റേഡിയോകളിൽ ഈവനിംഗ്‌ പ്രൈം ടൈം ഷോ 6 വർഷമായി ചെയ്തിട്ടും ചേട്ടന്‌ ഞാൻ പേരിനൊപ്പം ആര്‍ജെ എന്ന് ചേർക്കുന്നത്‌ കാണുമ്പൊ വേണ്ടാത്തിടത്ത്‌ ചൊറിയുന്നെങ്കിൽ ചേട്ടന്‍റെ സമാധാനത്തിന്‌ ഞാൻ ഒരു സൊലൂഷൻ തരാം ആര്‍ജെ എന്നത്‌ എന്‍റെ അമ്മയുടെയും അച്ഛന്‍റെയും പേരാണ്‌. രാധാമണി ജനാർദ്ദനൻ മകൻ സൂരജ്‌. അവരുടെ പേര്‌ എന്‍റെ പേരിന്‍റെ കൂടെ ചേർക്കുന്നതിൽ സാറിന്‌ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കരുതുന്നു, സൂരജ് മറുപടി നൽകിയിരിക്കുകയാണ്.

More in Social Media

Trending

Recent

To Top