Connect with us

രമ്യ കൃഷ്ണന്റെ 51ാം പിറന്നാൾ ആഘോഷമാക്കി സഹപ്രവർത്തകരും കുടുംബാംഗങ്ങളും; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

രമ്യ കൃഷ്ണന്റെ 51ാം പിറന്നാൾ ആഘോഷമാക്കി സഹപ്രവർത്തകരും കുടുംബാംഗങ്ങളും; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രമ്യ കൃഷ്ണന്റെ 51ാം പിറന്നാൾ ആഘോഷമാക്കി സഹപ്രവർത്തകരും കുടുംബാംഗങ്ങളും; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടി രമ്യ കൃഷ്ണന്റെ 51ാം പിറന്നാൾ ആഘോഷമാക്കി സഹപ്രവർത്തകരും കുടുംബാംഗങ്ങളും. ചെന്നൈയിലെ രമ്യയുടെ വീട്ടിൽവെച്ച് നടന്ന ആഘോഷത്തിൽ ലിസി, തൃഷ, ഖുശ്ബു, രാധിക ശരത്കുമാർ, ഉമ റിയാസ്, മധുബാല, റെജീന, ഐശ്വര്യ രാജേഷ് തുടങ്ങി വലിയ താരനിര തന്നെ പങ്കെടുത്തിരുന്നു

ആഘോഷരാവിൽനിന്നുളള ചിത്രങ്ങൾ ഖുശ്ബുവും ലിസിയും അവരുടെ സോഷ്യൽമീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.

13 വയസ്സുള്ളപ്പോഴാണ് രമ്യ കൃഷ്ണൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്. അഭിനയ ജീവിതത്തിൽ ഇരുന്നൂറിലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ മലയാളം, ഹിന്ദി, തമിഴ്, െതലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ തന്റെ സാന്നിധ്യമറിയിച്ചു.

2003 ൽ തെലുങ്കു നടനായ കൃഷ്ണ വംശിയെ രമ്യ കൃഷ്ണൻ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്. വിവാഹത്തിനു ശേഷം ഇവർ ഹൈദരബാദിലാണ് സ്ഥിരതാമസം.

രമ്യ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ- ആടുപുലിയാട്ടം (2016), ബാഹുബലി (2015), ഒരേ കടൽ (2007), ഒന്നാമൻ (2002), കാക്കക്കുയിൽ (2001), മഹാത്മ (1996), നേരം പുലരുമ്പോൾ (1996), അഹം (1992), മാന്യന്മാർ (1992), ആര്യൻ (1988), ഓർക്കാപ്പുറത്ത് (1988), അനുരാഗി (1988).

2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഡീലക്സ് ചിത്രത്തിലാണ് രമ്യ കൃഷ്ണൻ അവസാനമായി വേഷമിട്ടത്. തമിഴ്, തെലുങ്ക് ഭാഷകളിലായി രമ്യയുടെ മറ്റു സിനിമകൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. വിജയ് ദേവേരകൊണ്ടയുടെ ലൈഗർ, സായ് ധരം തേജയുടെ റിപ്പബ്ലിക് എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ബിബി ജോഡികൾ റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് രമ്യ.

More in Social Media

Trending

Recent

To Top