Social Media
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കൈല്‍ മാരിസ റോത്ത് അന്തരിച്ചു
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കൈല്‍ മാരിസ റോത്ത് അന്തരിച്ചു
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായ കൈല്‍ മാരിസ റോത്ത് അന്തരിച്ചു. ഏപ്രില്‍ 15നാണ് കൈല്‍ അന്തരിച്ച വിവരം വാര്‍ത്ത കുറിപ്പിലൂടെ കുടുംബം അറിയിച്ചത്. കൈല്‍ മാരിസയുടെ അമ്മ ജാക്വി കോഹന്‍ റോത്ത് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ മകളുടെ മരണ വിവരം പങ്കിട്ടിട്ടുണ്ട്.
‘എന്റെ മകള്‍ കൈല്‍ അന്തരിച്ചു. അവള്‍ നിങ്ങളുടെ ചില ജീവിതങ്ങളെ വ്യക്തിപരമായും നിങ്ങളുടെ ചില ജീവിതങ്ങളെ സ്പര്‍ശിച്ചിട്ടുണ്ട്’ എന്നാണ് അമ്മ ജാക്വി കോഹന്‍ റോത്ത് എഴുതിയ പോസ്റ്റില്‍ പറയുന്നത്.
കൈലിന്റെ സഹോദരി ലിന്‍ഡ്‌സെ റോത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സഹോദരിയുടെ മരണം സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്. തന്റെ സഹോദരി ഒരാഴ്ച മുമ്പ് മരിച്ചുവെന്നും കുടുംബം ഇപ്പോഴും നഷ്ടം ഉള്‍കൊള്ളാന്‍ ശ്രമിക്കുകയാണ് എന്ന് സഹോദരി പോസ്റ്റ് ചെയ്തു.
തന്റെ നര്‍മ്മം, ബുദ്ധി, സൗന്ദര്യം, ഗോസിപ്പ് ആക്ടിവിസം, കായികക്ഷമത എന്നിവയാല്‍ കൈല്‍ നിരവധി ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും കൈലിനെക്കുറിച്ച് ബന്ധപ്പെട്ട ഓര്‍മ്മകളും മറ്റും ഇവിടെ പങ്കുവയ്ക്കാം എന്നും സഹോദരി പറയുന്നു.
കൈല്‍ മരിസ റോത്ത് ടിക് ടോക്കില്‍ 175,000ലധികം ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായിരുന്നു കൈല്‍ മാരിസ റോത്ത് . വിവാദ ഹോളിവുഡ് സെലിബ്രിറ്റി ഗോസിപ്പുകളും വിനോദ വാര്‍ത്തകളും രസകരമായി അവതരിപ്പിച്ചാണ് ഇവര്‍ ഫോളോവേര്‍സിന് ഇടയില്‍ ഹൈപ്പ് ഉണ്ടാക്കിയത്.