Connect with us

മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള പഴയ ചിത്രവുമായി താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള പഴയ ചിത്രവുമായി താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള പഴയ ചിത്രവുമായി താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ന് ലോക മാതൃദിനം. അമ്മയുടെ കരുതലും സ്നേഹവും ലോകമെമ്പാടുമുള്ളവർ നന്ദിയോടെ ഓര്‍ക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓര്‍മിപ്പിക്കാനുള്ള ദിനം.

ഇപ്പോഴിതാ, നടി മഞ്ജു പിള്ള പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്. അമ്മയുടെ കൈകളിൽ ഇരിക്കുന്ന കുട്ടി മഞ്ജുവിനെയും മകൾക്കൊപ്പം നിൽക്കുന്ന മുതിർന്ന മഞ്ജുവിനെയും ചിത്രത്തിൽ കാണാം. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

സിനിമ-സീരിയൽ രംഗത്ത് നിറസാന്നിധ്യമായി മഞ്ജു പിളള എസ്.പി. പിള്ളയുടെ പേരമകളാണ്. സ്കൂൾ കാലം മുതൽ തന്നെ അഭിനയത്തോട് താൽപ്പര്യമുള്ള മഞ്ജു പത്തിൽ പഠിക്കുമ്പോഴാണ് സൂര്യ കൃഷ്ണമൂർത്തിയുടെ ‘സ്ത്രീ പർവം’ എന്ന നാടകത്തിൽ അഭിനയിക്കുന്നത്.

‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പര മഞ്ജുവിനെ ഏറെ ജനപ്രിയയാക്കി. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. 2000-2001 ൽ മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരവും മഞ്ജു നേടി.ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ദയ ഏക മകളാണ്.

More in Social Media

Trending

Recent

To Top