Connect with us

അല്ലു അർജുന്റെ ഗാനത്തിന് ചുവടുവച്ച് വിജയ്; എന്റെ ഫോണിലുണ്ടായിരുന്ന വളരെ മൂല്യമുള്ള ദൃശ്യങ്ങളാണിതെന്ന് പൂജ ഹെഗ്‌ഡെ; വീഡിയോ പങ്കിട്ട് താരം

Social Media

ബുട്ടബൊമ്മ ഗാനത്തിന് കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ദളപതി വിജയ്, നടി പൂജ ഹേഗ്‌ഡെ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

‘ബീസ്റ്റ്’ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണിത്. വിജയ്ക്കും പൂജക്കുമൊപ്പം സതീഷും രണ്ട് കുട്ടികളും ചേര്‍ന്നാണ് ബുട്ട ബൊമ്മയ്ക്ക് ചുവടുവയ്ക്കുന്നത്.

”ബീസ്റ്റിലെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍, എന്റെ ഫോണിലുണ്ടായിരുന്ന വളരെ മൂല്യമുള്ള ഒന്നാണിത്. ഇന്നലെ ദളപതിയുടെ പിറന്നാളായിരുന്നല്ലോ” എന്ന കുറിപ്പോടെയാണ് പൂജ വീഡിയോ പങ്കുവച്ചത്. ബീസ്റ്റിന്റെ ഛായാഗ്രാഹകന്‍ മനോജ് പരമഹംസ ആണ് വീഡിയോ പകര്‍ത്തിയത്.

വ്യാഴാഴ്ചയാണ് വിജയ് 49-ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ ഒരു ദിവസം വൈകിയാണ് പൂജ ഹേഗ്‌ഡെ ആശംസകള്‍ അറിയിച്ച് എത്തിയത്. തനിക്ക് വീഡിയോ എടുത്തതിന്റെ ക്രെഡിറ്റ് നല്‍കിയില്ലെന്ന പരാതി മനോജ് കമന്റ് ബോക്‌സില്‍ പറയുന്നുണ്ട്. അല്ലു അര്‍ജുനും പൂജയും ഒന്നിച്ച ‘അലവൈകുണ്ഠ പുരംലോ’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ബുട്ട ബൊമ്മ.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലിയോ ആണ് വിജയ് യുടെ പുതിയ ചിത്രം. പിറന്നാൾ ദിവസം ലിയോയിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒക്ടോബർ 19 ന് ലിയോ തിയേറ്ററുകളിലെത്തും. സഞ്ജയ് ദത്ത്, തൃഷ, ഗൗതം മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in Social Media

Trending

Recent

To Top