മമ്മൂട്ടി അങ്കില്‍ നാളെ എന്റെ ബെര്‍ത്ത്ഡേയാ, എന്നെ ഒന്ന് കാണാന്‍ വരുവോ, ഞാന്‍ അങ്കിളിന്റെ ഫാനാ…. മമ്മൂട്ടിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ആരാധിക; അവസാനം പറന്നെത്തി മെഗാസ്റ്റാർ
തന്റെ ആരാധികയെ കാണാൻ നേരിട്ടെത്തി മമ്മൂട്ടി. ആശുപത്രിക്കിടക്കയില്‍ നടന്‍ മമ്മൂട്ടിയെ കാണണമെന്നായിരുന്നു ആരാധിക ആഗ്രഹം പ്രകടിപ്പിച്ചത്. ‘മമ്മൂട്ടി അങ്കില്‍ നാളെ എന്റെ ബെര്‍ത്ത്ഡേയാ, എന്നെ ഒന്ന് കാണാന്‍ വരുവോ, ഞാന്‍ അങ്കിളിന്റെ ഫാനാ,’ എന്നായിരുന്നു കുട്ടി ആവശ്യപ്പെട്ടത്.
തുടര്‍ന്ന് മമ്മൂട്ടി ആശുപത്രിയിലെത്തി കുട്ടിയെ കാണുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘കുട്ടികള്‍ എന്തേലും പറഞ്ഞാല്‍ അതങ്ങ് സാധിച്ച് കൊടുക്കണമെന്നല്ലേ,’ എന്ന വരികള്‍ക്കൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാവുന്നത്.
അതേസമയം ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ അവ്സണം റിലീസ് ചെയ്ത ചിത്രം. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഏപ്രില്‍ ഒന്നിന് ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലും റിലീസ് ചെയ്തിരുന്നു.
മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു.
റഥീനയുടെ സംവിധാനത്തില്‍ പാര്‍വതി നായികയാവുന്ന പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍ പകല്‍ നേരത്ത് മയക്കം എന്നിവയാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.
