Connect with us

ജയിലിൽ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നു; നാണംകെടാൻ പോകുന്നതിലും നല്ലത് ജീവിതം ഇല്ലാതാക്കുന്നതല്ലേ നല്ലതെന്ന് തോന്നിയിട്ടുണ്ട്; ചങ്കു പൊട്ടി ധന്യ പറയുന്നു

Malayalam

ജയിലിൽ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നു; നാണംകെടാൻ പോകുന്നതിലും നല്ലത് ജീവിതം ഇല്ലാതാക്കുന്നതല്ലേ നല്ലതെന്ന് തോന്നിയിട്ടുണ്ട്; ചങ്കു പൊട്ടി ധന്യ പറയുന്നു

ജയിലിൽ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നു; നാണംകെടാൻ പോകുന്നതിലും നല്ലത് ജീവിതം ഇല്ലാതാക്കുന്നതല്ലേ നല്ലതെന്ന് തോന്നിയിട്ടുണ്ട്; ചങ്കു പൊട്ടി ധന്യ പറയുന്നു

ബിഗ് ബോസ് ആരംഭിച്ച ആദ്യത്തെ ഒരു ആഴ്ച പിന്നിട്ടിരിക്കുകയാണ് . മത്സരം ഒരാഴ്ച പിന്നിടുമ്പോൾ മത്സരാർഥികളെല്ലാം തങ്ങളുടേതായ സ്ഥാനം വീട്ടിലുറപ്പിക്കാനുള്ള തത്രപ്പാടിലാണ്. മത്സരാർഥികളെല്ലാം തങ്ങളുടേതായ ഗെയിം സ്ട്രാറ്റജി വെച്ച് പോരാടുകയാണ്.

എന്തായാലും ഓരോ ദിവസവും ബിഗ് ബോസ് മത്സരാർഥികൾക്ക് പ്രേക്ഷക പിന്തുണ കൂടിവരുകയാണ് . ബിഗ് ബോസ് തുടങ്ങി രണ്ടാം ദിവസം മുതൽ ഓരോ മത്സരാർഥികളും തങ്ങളുടെ ജീവിത കഥ പറയുകയാണ്. അതിൽ പലരുടേയും ജീവിത കഥ കേട്ട മത്സരാർഥികളും പ്രേക്ഷകരും ഒരുപോലെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ ദിവസം ധന്യ മേരി ജീവിത കഥ പറഞ്ഞിരുന്നു. തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന നിർണായക നിമിഷങ്ങളെക്കുറിച്ചായിരുന്നു ധന്യ മനസ്സ്തുറന്നത്

ഈ കാര്യത്തെ പറ്റി പിറ്റേന്ന് രാവിലെ ധന്യ അപർണയോടും ഡെയ്സിയോടും നിമിഷയോടുമായി സംസാരിക്കുകയായിരുന്നു. മരിക്കാൻ തോന്നി എന്ന് പറഞ്ഞതിനെ പറ്റി ചോദിച്ച് തുടങ്ങിയത് അപർണയായിരുന്നു. അതിനു മറുപടിയായി ധന്യ പറഞ്ഞത് നമ്മുടെ മനസ്സിൽ പല ചിന്തകളും പോകും എന്നായിരുന്നു. ഈ നാണംകെടാൻ പോകുന്നതിലും നല്ലത് ജീവിതം ഇല്ലാതാക്കുന്നതല്ലേ നല്ലതെന്ന് തോന്നിയിട്ടുണ്ട്.

ജയിലിൽ പോകുന്നതിന് മുൻപ് തോന്നിയതാണ് അങ്ങനെ. ജയിലിൽ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. പക്ഷേ നാട്ടുകാര് നമ്മുടെ അടുത്ത് കാശ് ചോദിക്കാൻ വരുന്ന അവസ്ഥയെ കുറിച്ച് അറിയാല്ലോ, നിങ്ങൾക്ക് കുട്ടിയില്ലാത്തത് കൊണ്ട് അത് നേരിടേണ്ടി വന്നിട്ടില്ല. എനിക്കൊരു മകനുണ്ട്. ഞാനൊരു സെലിബ്രിറ്റി കൂടിയായിരുന്നു. ഞാൻ പേടിച്ചിരുന്നതും അതായിരുന്നു.

മീഡിയയിൽ വരുമ്പോഴുണ്ടാകുന്ന നാണണക്കേടിനെ പറ്റിയാണ് ഞാൻ പേടിച്ചിരുന്നത്. ആ സമയത്ത് നമുക്ക് പലതും തോന്നും. കുറച്ച് നാളുകൾക്ക് മുൻപ് ഒരു അമ്മയും കൊച്ചും മരിച്ചപ്പോൾ അവരെ ഞാൻ മനസ്സിൽ കുറ്റപ്പെടുത്തുകയായിരുന്നു. ഇത്ര ക്രൂരമായി ആ കൊച്ചിനെയും അവർ കൊന്നുകളഞ്ഞല്ലോ എന്നോർത്തു. അതിനു ശേഷം ഒരു ധ്യാനത്തിന് പോയപ്പോൾ ഒരു കടം കയറിയ വീട്ടിൽ അപ്പനും അമ്മയും മൂന്നു മക്കളെയും കൊന്ന് ജീവനൊടുക്കിയ കഥ കേട്ടു.

അപ്പോൾ അവിടിരുന്നവരൊക്കെ ചോദിച്ചത് എന്തിനാണ് നിങ്ങൾ കുഞ്ഞുങ്ങളെ കൂടി കൊന്നത് എന്നായിരുന്നു, അവർ ജീവിച്ച് പൊയ്ക്കോട്ടെ. പക്ഷേ ആ മനുഷ്യര് പോയതിൻ്റെ അവസ്ഥ എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഞാൻ അനുഭവിച്ചത് കൊണ്ട് എനിക്കറിയാം. കടം കയറി ജീവനൊടുക്കുന്നതിനെ പറ്റി ചിന്തിക്കുന്ന അവരുടെ മാനസികാവസ്ഥ അത് ഞങ്ങൾ അനുഭവിച്ച് കഴിഞ്ഞതാണ്. അപ്പോ എന്തെങ്കിലുമൊക്കെ ചെയ്താലോ എന്ന് വരെ തോന്നിപ്പോകും.

അവരോട് പറയാനുള്ളത് ഇതാണ്. നമ്മൾക്കൊരു സെക്കൻ്റ് ചാൻസുണ്ട്. നമ്മൾ മരിക്കരുത്. തൂക്കിക്കൊല്ലുമെന്ന് പറഞ്ഞാലും ജീവനൊടുക്കരുത്. ജീവിതത്തിലൊരു രണ്ടാം ചാൻസുണ്ട്. ധന്യ പറഞ്ഞു. അന്ന് അതൊക്കെ മീഡിയയിൽ വന്നിരുന്നു കുറച്ച് പേർക്ക് അറിയാം കുറച്ച് പേർക്ക് അറിയില്ല. ഇവിടെ നിങ്ങൾക്കറിയില്ല. കാരണം ഇവിടെ നിങ്ങൾ കേരളത്തിലല്ലാത്തത് കൊണ്ട് അറിയില്ല. ഇവിടെ പത്രത്തിൽ ഫ്രണ്ട് പേജിലുണ്ടായിരുന്നു. എൻ്റെ ഫോട്ടോ ഉൾപ്പെടെ. ധന്യ പറയുന്നു.

അതും എനിക്കേറ്റവും വിഷമമായത്, എൻ്റെ വിവാഹനിശ്ചയ സാരിയിലുള്ള ഫോട്ടോയായിരുന്നു അവർ പത്രത്തിലിട്ടിരുന്നത്. നന്ദിയുണ്ട്. ആരൊക്കെയാണ് അത് ചെയ്തതെങ്കിലും. നമ്മളെത്ര ആഗ്രഹിച്ചാണ് കല്യാണം കഴിക്കാനുള്ള ഡ്രെസ് ചൂസ് ചെയ്യുന്നത് എന്ന് വിങ്ങി പൊട്ടിക്കൊണ്ട് ധന്യ പറയുന്നു.

ഇതിപ്പോ തുറന്ന് പറഞ്ഞല്ലോ എല്ലാരും കാര്യം മനസിലാക്കുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ഡെയ്സി, കർമ്മയിൽ വിശ്വസിക്കണമെന്നും നമ്മൾ ഈ ജന്മത്തിൽ എന്ത് ആരോട് ചെയ്താലും അത് തിരിച്ച് അനുഭവിച്ചിട്ടേ നമ്മളിവിടുന്ന് പോകുള്ളൂ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ദിൽഷ. പിന്നെ എല്ലാവരും ചേർന്ന് കൂട്ടമായി നിന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ധന്യയെ.

about dhanya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top