Connect with us

വർഷങ്ങൾക്ക് മുൻപ്, സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ ഞാൻ മണവാട്ടി ആയപ്പോൾ? മലയാളികളുടെ ഇഷ്ടതാരത്തെ മനസ്സിലായോ?

Social Media

വർഷങ്ങൾക്ക് മുൻപ്, സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ ഞാൻ മണവാട്ടി ആയപ്പോൾ? മലയാളികളുടെ ഇഷ്ടതാരത്തെ മനസ്സിലായോ?

വർഷങ്ങൾക്ക് മുൻപ്, സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ ഞാൻ മണവാട്ടി ആയപ്പോൾ? മലയാളികളുടെ ഇഷ്ടതാരത്തെ മനസ്സിലായോ?

മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമയില്‍ നിന്ന് താൽക്കാലികമായിഇടവേളയെടുക്കുകയായിരുന്നു താരം. പിന്നീട് ബിജുമേനോന്‍ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി.

അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ഒരു കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സംവൃത. സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ മണവാട്ടിയായപ്പോൾ എടുത്ത ചിത്രമാണ് സംവൃത ആരാധകരുമായി പങ്കുവച്ചത്.

“വർഷങ്ങൾക്ക് മുൻപ്, സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ ഞാൻ മണവാട്ടി ആയപ്പോൾ” എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു മുൻപും ഇൻസ്റ്റഗ്രാമിലൂടെ സംവൃത പങ്കുവച്ച കുട്ടിക്കാല ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധനേടിയിരുന്നു.

അടുത്തിടെ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കും മുൻപ് തന്റെ കൂട്ടുകാരി തന്ന വിലപ്പിടിച്ചൊരു സമ്മാനത്തെ കുറിച്ച് പറഞ്ഞ് സംവൃത എത്തിയിരുന്നു

പാചകത്തിൽ മുൻ പരിചയമൊന്നുമില്ലാത്ത തനിക്കും ഭർത്താവ് അഖിലിനും വളരെ സഹായകരമായിരുന്നു കൂട്ടുകാരി തന്ന ആ റെസിപ്പി പുസ്തകമെന്നും സംവൃത കുറിച്ചു

“ഞാൻ വിവാഹം കഴിഞ്ഞ് യുഎസിലേക്ക് പോകുന്നതിനു മുൻപ്, വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നൽകിയ കൂട്ടുകാരിയോട് നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. പാചകവുമായി ബന്ധപ്പെട്ട വളരെ ചെറിയ വിശദാംശങ്ങൾ വരെ, കൈക്കൊണ്ട് എഴുതിയ ആ പാചകപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ധാന്യങ്ങളുടെയും പയറുകളുടെയു ചെറിയ സാമ്പിളുകൾ പോലും ആ പുസ്തകത്തിൽ പിൻ ചെയ്തുവച്ചിരുന്നു. അതുവരെ യാതൊരുവിധ പാചക അനുഭവവും ഇല്ലാതിരുന്ന ഞങ്ങളെ പോലുള്ള ദമ്പതികൾക്ക് ഏറെ സഹായകരമായിരുന്നു ആ​ പുസ്തകം. വിവാഹശേഷമുള്ള ആദ്യത്തെ പലചരക്ക് ഷോപ്പിംഗ് മുതൽ ആ പുസ്തകം ഞങ്ങളെ രക്ഷിച്ചു, ശരിയായ അരി തിരഞ്ഞെടുക്കാൻ ഇത് ഞങ്ങളെ സഹായിച്ചു, അതുവരെ അരികളുടെ വ്യത്യസ്ത പേരോ ആകൃതിയോ വലിപ്പോ ഒന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.”

“ഒമ്പത് വർഷങ്ങൾക്കിപ്പുറം അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ ഞാനെല്ലാം പാചകം ചെയ്യുകയും ബേക്ക് ചെയ്യുകയും ചെയ്യുമ്പോൾ, എന്റെ ജീവിതത്തിൽ കുറച്ച് ആളുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അതിൽ ഒരാളാണ് അമ്മു എബ്രഹാം. അവളെനിക്ക് തന്ന ആ പുസ്തകത്തിലെ റെസിപ്പി ഉപയോഗിച്ച് ഞാനിന്നലെ ഉണ്ടാക്കിയ കേക്ക്. എന്നായിരുന്നു സംവൃത കുറിച്ചത്

More in Social Media

Trending

Recent

To Top