Connect with us

പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ എന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം;പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍!

News

പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ എന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം;പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍!

പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ എന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം;പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍!

പൗരത്വ ഭേദഗതി നിയമത്തെ അപലപിച്ച് രംഗത്തിറങ്ങിയ ഡൽഹിയിലെ വിവിധ സർവകലാശാല വിദ്യാർത്ഥികൾ‌ക്ക് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. താരത്തിന് പുറമെ സിനിമയിൽ നിന്നും പല പ്രമുഖരും പ്രതികരണം അറിയിച്ചിരുന്നു.എന്നാൽ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.
നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ എന്ന് ശോഭ ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.

ശോഭ സുരേന്ദ്രന്റെ കുറിപ്പു വായിക്കാം

ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച് വലിയ വർത്തമാനങ്ങൾ പറയുന്ന പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം:

നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ?

നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ? നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വിലഅരാജകവാദികൾക്കൊപ്പമോ?

ഈ ചോദ്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേർത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്.

shobha surendran about prithviraj

More in News

Trending

Recent

To Top