Connect with us

ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍

Malayalam

ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍

ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയനില്‍ അംഗത്വമെടുത്ത് നടന്‍ മോഹന്‍ലാല്‍. ഫെഫ്കയിലെ തന്റെ ഐഡന്റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഊഷ്മളമായ ഈ സ്വീകരണത്തിനും സ്വാഗതത്തിനും നന്ദി. ഈ ഗംഭീര കുടുംബത്തിന്റെ ഭാഗമാവുന്നത് ഒരു അംഗീകാരമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് നിലവില്‍ മോഹന്‍ലാല്‍. ഫെഫ്കയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് വെച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമ ദിനത്തില്‍ തന്നെയാണ് സംഘടനയുടെ ഭാഗമാവുന്നതായി മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.

കടവന്ത്ര രാജീവ്!ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ചാണ് തൊഴിലാളി സംഗമം. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു.

170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമയാണിത്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്!ത ജിജോയുടെ കഥയെ ആസ്!പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്‌സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

More in Malayalam

Trending

Recent

To Top