Connect with us

തിരക്കുള്ള മാര്‍ക്കറ്റില്‍ വെച്ച് ഒരാള്‍ എന്ന കയറിപ്പിടിച്ചു; അറപ്പ് തോന്നി; നേരിട്ട ദുരനുഭവത്തെ കുറിച്ച് ഷെഫാലി ഷാ

Bollywood

നിരവധി ആരാധകരുള്ള താരമാണ് ഷെഫാലി ഷാ. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ പൊതുസ്ഥലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

തിരക്കുള്ള മാര്‍ക്കറ്റിലൂടെ പോകുന്നതിനിടെ ആരോ തന്നെ മോശമായി സ്പര്‍ശിച്ചെന്നും എന്നാല്‍ താന്‍ അതേക്കുറിച്ച് പിന്നീട് പറഞ്ഞിട്ടില്ല എന്നുമാണ് ഷഫാലി പറയുന്നത്. എല്ലാവരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും.

തിരക്കുള്ള മാര്‍ക്കറ്റിലൂടെ നടക്കുന്നതിനിടെ ഞാന്‍ മോശമായി സ്പര്‍ശിക്കപ്പെട്ടു. എനിക്ക് അറപ്പാണ് തോന്നിയത്. ഞാന്‍ അതിനേക്കുറിച്ച് പിന്നീട് ഒരിക്കലും പറഞ്ഞില്ല. കുറ്റബോധം കൊണ്ടല്ല അത്, നാണക്കേടുകൊണ്ടാണ് എന്നും ഷെഫാലി വ്യക്തമാക്കി.

അതേസമയം, ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ഡോക്ടര്‍ ജിയിലാണ് താരത്തെ അവസാനമായി കണ്ടത്. നെറ്റ്ഫഌക്‌സ് വെബ് സീരീസായ ഡല്‍ഹി െ്രെകമിലെ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in Bollywood

Trending

Recent

To Top