Connect with us

നരസിംഹാ നിന്റെ ഒരു കളിയും നടക്കില്ല! ഇത് അമ്പാടിയാ… കൊലപാതക രഹസ്യം നീരജ തുറന്ന് പറയുമോ?

serial

നരസിംഹാ നിന്റെ ഒരു കളിയും നടക്കില്ല! ഇത് അമ്പാടിയാ… കൊലപാതക രഹസ്യം നീരജ തുറന്ന് പറയുമോ?

നരസിംഹാ നിന്റെ ഒരു കളിയും നടക്കില്ല! ഇത് അമ്പാടിയാ… കൊലപാതക രഹസ്യം നീരജ തുറന്ന് പറയുമോ?

അമ്മഅറിയാതെ സീരിയൽ ഏറ്റവും കണ്ണിങ് ആയ എപ്പിസോഡിലേക്ക് കടക്കുകയാണ്. ഇന്നലത്തെ എപ്പിസോഡിൽ തന്നെ നമ്മളെല്ലാവരും പ്രതീക്ഷിച്ചിരുന്നു നീരജ കൊലയാളി താനാണെന്ന് ഡൊമിനിക് സാറിനോട് പറയുമെന്ന്. പക്ഷെ, പറയാതെ പറഞ്ഞു വെച്ചിരിക്കുകയാണ് നീരുവമ്മ.

ഉറച്ചു പോരാടുവാൻ വേണ്ടി തയ്യാറായി നിൽക്കുന്ന ഒരു മകൾ ഉള്ളതുകൊണ്ട്, നീരജ ജയിലിൽ കയറില്ല എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. കഴിഞ്ഞ കുറെ എപ്പിസോഡുകളിൽ അലീന-അമ്പാടി പിണക്കവും പരിഭവവും , പിന്നെ ട്രെയിനിങ് ക്യാമ്പിലെ പ്രശ്നനങ്ങളും ആയതിനാൽ സീരിയലിൽ അമ്മ-മകൾ കോമ്പോയും, മഹിയുടെ പ്രെസെന്റ്‌സുമൊക്കെ കുറവായിരുന്നു. ഇപ്പോൾ, അതെല്ലാം തിരിച്ചു വന്നിരിക്കുകയാണ്. കുറെ ദിവസത്തിന് ശേഷം അമ്മയും മകളും തമ്മിലുള്ള നല്ലൊരു സ്നേഹ സംഭാഷണം കാണാൻ പറ്റി.

പിന്നെ, നരസിംഹന്റെ ആ അനുനയിപ്പിക്കുന്ന സംസാരം അമ്പാടി വിശ്വസിച്ചിട്ടില്ല. അത് ആ മുഖ ഭാവത്തിൽ തന്നെ വ്യക്തമല്ലേ… നരസിംഹന്റെ ഒരു കളികളും ഇവിടെ നടക്കാൻ പോകുന്നില്ല കാരണം, ഇത് അമ്പാടിയാണ്. മധുര വാക്കുകളിൽ വീഴുന്നവനല്ല അമ്പാടി എന്നത് ഇന്നത്തെ എപ്പിസോഡിൽ നരസിംഹനെ കുറിച്ചുള്ള മാരനോടുള്ള അമ്പാടിയുടെ മറുപടിയിൽ വ്യക്തമാണ്.

ഇന്നത്തെ എപ്പിസോഡിലും, ഡിവൈഎസ്പി സാറിനോട് സത്യങ്ങൾ തുറന്നു പറയാൻ സമ്മതിക്കില്ല എന്നാണ് തോന്നുന്നത്. പക്ഷെ, മറ്റൊരാൾ ആ കൊലയാളി ആരാണെന്ന് അറിയുന്നുണ്ട്, വേറാരുമല്ല മഹി… ഏഷ്യാനെറ്റ് പുറത്തു വിട്ടിരിക്കുന്ന പ്രൊമോയിൽ ആ കൊലയാളി താനാണെന്ന് നീരജ മഹിയോട് പറയുകയാണ്…ഇത്, ഇന്ന് തന്നെ ടെലികാസ്റ് ചെയ്യുമോ എന്നതുമാത്രമാണ് സംശയം. എന്തയാലും, സത്യങ്ങൾ എല്ലാം അറിയുന്ന ഒരാൾ കൂടി ആയിരിക്കുകയാണ്.

മറ്റൊരു തരത്തിലെ സംശയം, അമ്പാടി ക്യാമ്പിൽ നിന്നും ഇവിടേക്ക് വരുമോ എന്നൊരു സംശയമുണ്ട്. നീരജ ഇക്കാര്യങ്ങളൊക്കെയും, അമ്പാടിയെ വിളിച്ചു പറയുന്നുണ്ട്. നീരാജയെ രക്ഷിക്കാൻ അമ്പാടിയും ഏതറ്റം വരെയും പോകും.

പിന്നെ, ദാ… കുറെ നാളുകൾക്ക് ശേഷം അപർണയെയും വിനീതനെയും, കാണിച്ചിരിക്കുകയാണ്.. അലീനയും അമ്പാടിയുമായിരുന്നെങ്കിൽ. പ്രേക്ഷകർക്ക് കുറച്ചു സന്തോഷം ആകുമായിരുന്നു. ഇത്.. അധികം കാണാൻ ആഗ്രഹിക്കാത്ത മുഖങ്ങളായതുകൊണ്ടാകാം. വിനീത് ആണെങ്കിൽ, ഡിവോഴ്സിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷെ, ഈ അപർണയ്ക്ക് വന്ന മാറ്റമാണ് മനസ്സിലാക്കാൻ കഴിയാത്തത്. താൻ, കാരണം അന്ന് രാത്രി വിനീതിന്റെ അമ്മ തലയിടിച്ചു വീണത് കൊണ്ട് മാത്രമാകാം ഈ മാറ്റം.

ഇന്നലെ, അനുപമ നരസിംഹനോട്, അമ്പാടിയുടെ കുടുംബത്തിനോട് പകയുണ്ടെന്ന് പറഞ്ഞ അവസരത്തിൽ സച്ചിയുടെ പേരൊന്ന് വെളിപ്പെടുത്തിയിരുനെങ്കിൽ എല്ലാ കളിയും പൊളിയുമായിരുന്നു. എങ്കിൽ ആ കാട്ടാളന്മാരെല്ലാം ചേർന്ന് ആദ്യം അനുപമയെ തീർക്കും, എന്നിട്ടേ… അതിലും വലുതായ അമ്പാടിയുടെ പുറകെ പോകൂ. അങ്ങനെയൊക്കെ, സംഭവിക്കുമോ ഇല്ലെയോയെന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

എന്തൊക്കെയായായലും, അമ്മയറിയാതെ ത്രില്ലിംഗ് ആയിട്ടുള്ള എപ്പിസോഡുകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാൽ ഒരു സിനിമ കാണുന്നൊരു ഫീലാണുള്ളത്. മനസ്സിൽ ആഗ്രഹിക്കുന്ന ഓരോ രംഗങ്ങളും സ്‌ക്രീനിൽ പെട്ടെന്ന് തന്നെ കാണാൻ കഴിയുന്നുണ്ട്. പിന്നെ, ഇടയ്ക്കിടയ്ക്ക് അലീനയുടെയും അമ്പാടിയുടെയുടെയും റൊമാൻസും കൂടി ഉണ്ടെങ്കിൽ സൂപ്പർ ഹിറ്റല്ലേ….

More in serial

Trending

Recent

To Top