Connect with us

നമ്പർ1ഋഷ്യ ലവ്! സൂര്യയ്ക്കും ഋഷിയ്ക്കും ഇനി പ്രണയകാലം! പക്ഷെ മിത്ര ഉണ്ട് സൂക്ഷിക്കുക!

serial

നമ്പർ1ഋഷ്യ ലവ്! സൂര്യയ്ക്കും ഋഷിയ്ക്കും ഇനി പ്രണയകാലം! പക്ഷെ മിത്ര ഉണ്ട് സൂക്ഷിക്കുക!

നമ്പർ1ഋഷ്യ ലവ്! സൂര്യയ്ക്കും ഋഷിയ്ക്കും ഇനി പ്രണയകാലം! പക്ഷെ മിത്ര ഉണ്ട് സൂക്ഷിക്കുക!

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു നമ്മുടെ ഋഷി സാറും സൂര്യയും കോളേജിൽ എത്തിയിരിക്കുകയാണ്. പ്രണയ സുന്ദര നിമിഷങ്ങളിലൂടെ കൂടെവിടെ മുന്നോട്ടുപോവുകയാണ്. ഇന്നലത്തെ എപ്പിസോഡിൽ മിത്രയോട് അവളുടെ ഡാഡി ആദി കേശവ കോളേജിലെ ജോലി ഉപേഷിക്കാൻ പറയുന്നു. സൂര്യയും ഋഷിയും ഇനി കോളേജിൽ മടങ്ങി വരുമ്പോൾ നീ അവിടെ എല്ലാവർക്കും പറഞ്ഞു ചിരിക്കാനുള്ള കോമാളിയാകും അതു കൊണ്ട് ജോലി റിസൈന്‍ ചെയ്യണം എന്ന് പറയുന്നു.

നിനക്ക് ടീച്ചിങ് അത്ര ഇഷ്ടമാണെങ്കിൽ ഇതിലും നല്ല കോളേജിൽ ഞാൻ നിനക്ക് ജോലി വാങ്ങി താരം എന്ന് പറയുന്നു. ഞാൻ അതിനു സമ്മതിക്കാം പക്ഷെ ഞാൻ ജോയിൻ ചെയ്യുന്ന കോളേജിൽ ഫാക്ക്വൽറ്റി ആയി ഋഷിയും സ്റ്റുഡന്റയി സൂര്യയും ഉണ്ടാകണമെന്ന് പറയുന്നു. അതിൽ നിന്നു തന്നെ വ്യക്തമാണ് മിത്ര മനസ്സിൽ പലതും കണക്കുകൂട്ടി വെച്ചിരിക്കുകയാണ്. ലക്ഷ്യം ഋഷി സൂര്യ ബന്ധം തകർക്കുകയാണ്. അതിനു വേണ്ടിയുള്ള പല കളികളും ഇനി എന്തായാലും കാണേണ്ടിവരും. പിന്നീട് കാണിക്കുന്നത് നമ്മുടെ സൂര്യ കോളേജിൽ പോകാൻ റെഡിയായി വരുന്നതാണ്. മോൾക്ക് കുറച്ചുകൂടെ ഒന്ന് ഒരുങ്ങി പൊക്കൂടെ കോളേജ് മുതലാളി കെട്ടാൻ പോകുന്ന കൊച്ചല്ലേ എന്നൊക്കെ അക്കാമ്മ ചോദിക്കുന്നു .ഈ ഒരുക്കം ഒക്കെ മതി സൂര്യ എന്നും ആ പഴയ സൂര്യ കൈമൾ തന്നയാണ് എന്ന് പറയുന്നു. സൂര്യ ലീവ് ലെറ്റർ ടീച്ചറിനെ കൊണ്ട് ഒപ്പിട്ടു വാങ്ങുന്നു.കുറേനാളത്തെ ലീവിന് ശേഷമാണ് കോളേജിലേക്ക് സൂര്യ പോകുന്നത്. ടീച്ചർ അവൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ശരിയാക്കി കൊടുക്കുന്നു. ലീവുമായി ബന്ധപ്പെട്ട് കോളേജിൽ പ്രശനം ഉണ്ടാകാതിരിക്കാൻ ഇത് ഉപകരിക്കും എന്ന് പറയുന്നു.

പിന്നെ നമ്മുടെ ആദി കേശവ കോളേജ് ആണ് കാണിക്കുന്നത്. സനയും സംഘവും സൂര്യയും ഋഷിയും വരുന്നത് കാത്തിരിക്കുകയാണ് . അവർ രണ്ടു പേരും ഒരുമിച്ചായിരിക്കും വരുന്നത് എന്നു കരുതി കാത്തു നിൽക്കുകയാണ് അപ്പോഴാണ് നമ്മുടെ ഋഷിടെ എൻട്രി . സൂര്യയ്ക്ക് പകരം നമ്മുടെ പ്രാണിയമ്മയാണ് ഋഷിടെ കൂടെ. ഋഷി കോളേജിൽ എത്തിയതു മുതൽ സൂര്യയെ തിരയുകയാണ്. റാണിയമ്മ സനയോട് ക്ലാസ്സിലെ ? ക്ലാസ്സിൽ പോകാൻ പറഞ്ഞു വിടുന്നു. അപ്പോഴും ഋഷി ഇങ്ങനെ സൂര്യ തിരക്കുകയാണ്.

സനയോട് സൂര്യ എവിടെ എന്ന് ആക്ഷനിലൂടെ ചോദിക്കുന്നു .എത്തീട്ടില്ല എന്ന് അവൾ പറയുന്നുണ്ട്. റാണിയമ്മ ഋഷിയെ കൂട്ടി പോകുന്നു . നീതുവും നിമയു സൂര്യയെ കതിരിക്കുകയാണ്. സൂര്യ എത്തുമ്പോൾ റോസ് കൊടുത്ത് സ്വീകരിക്കുകയാണ് ഏട്ടത്തിയമ്മേ എന്നൊക്കെ വിളിച്ച ഭയങ്കര സ്നേഹ പ്രകടനമാണ് രണ്ടു കൂടെ. പുതിയ പ്ലനുകൾ അതിനു പിന്നിൽ എന്ന് വ്യക്തമാണ്. സൂര്യയെ സനയിൽ നിന്നൊക്കെ അകറ്റി കോളേജിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളായിരിക്കാം നടക്കുന്നത്. അങ്ങനെ അവര് സംസരിച്ചുകൊണ്ടിരിക്കുമ്പോൾ ഋഷി അവിടേക്ക് വരുന്നു. ഋഷിയെ കാണുമ്പോൾ സൂര്യയുടെ മുഖം വിടരും. ഇത്രയും നേരം നീതുവിന്റെയും നിമയുടെയും ഇടയിൽ പെട്ടിരിക്കുവായിരുന്നു സൂര്യ. ഋഷി സൂര്യയോട് എന്താ എത്താൻ വൈകിയത് എന്ന് ചോദിക്കുന്നു. ബസ് ലേറ്റ് ആയി എന്ന് പറയുന്നു. ഏട്ടത്തിയെ അഞ്ച് മിനുറ്റ് കാണാതിരിക്കൻ വയ്യ എന്നു പറഞ്ഞ നീതു കളിയാക്കുന്നു . രണ്ടിനും കണക്കിന് ഋഷി കൊടുക്കുന്നുണ്ട് .കോളേജിൽ ഇത്തരം കോപ്രായങ്ങൾ ഒന്നും വേണ്ട എന്ന് പറയുന്നു.

കോളേജിൽ വന്ന് ഇറങ്ങിയതു മുതൽ ഋഷിയുടെ കണ്ണുകൾ തിരഞ്ഞത് സൂര്യയെ ആണ്. സൂര്യ എത്താൻ വൈകുതോറും ഹൃദയമിടിപ്പ് കൂടുന്നുണ്ടയിരുന്നു ..” കാരണം ശത്രുക്കളാണ് ചുറ്റിലും ചതി ഒരുങ്ങി ഇരിപ്പുണ്ടെന്ന് ഋഷിക്ക് അറിയാം. ” അതുകൊണ്ട് തന്നെ സൂര്യയെ കണ്ടപ്പോളാണ് ഋഷിക്ക് സമാധനം ആകുന്നത്. ഋഷിയുടെ സൂര്യയുടെ ആ നോട്ടം സൂപ്പർ.ഇന്നത്തെ ക്യാമ്പസ്‌ സീൻസ് കണ്ടപ്പോൾ പഴയ ഋഷിയയെ തിരിച്ചു കിട്ടിയ പോലെ .ഋഷി സാറിന്റെ ചിരി ഒരു രക്ഷയില്ല എന്നൊക്കെ ഫാൻസ്‌ പറയുന്നുണ്ട് .

റാണിയമ്മേ കാണാൻ സൂര്യ പ്രിൻസിപ്പൽ റൂമിലേക്ക് വരുന്നു.ഡയറക്ടർ സാറെ ഋഷിയുടെ അടുത്തു നിന്ന് പോയ സൂര്യ റണിയമ്മയുടെ മുന്നില്‍ എത്തിയപ്പോള്‍ മുടി കെട്ടിവെച്ചു. കോളേജ് വരാന്തയിൽ നിന്ന് പ്രിൻസിപാലന്റെ റൂമിലേക്ക് ചെന്നപ്പോഴേക്കും ഹെയർ സ്റ്റൈൽ മാറി ഇതിനെ കുറിച്ചും ആരാധകർ പറയുന്നുണ്ട്. റാണിയമ്മേ കാണാൻ പ്രിൻസിപ്പൽ റൂമിലേക്ക് റാണിയമ്മ സൂര്യ കുട്ടി എന്നൊക്കെ വിളിച്ച ഒലിപ്പിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന കുട്ടി ആയതു കൊണ്ട് കൂടുതൽ അറ്റെൻഷൻ തരും ബട്ട് രഹസ്യമായിട്ടായിരിക്കും അത്. കോളേജിൽ സാധരണ സ്റ്റുഡന്റ് എന്ന പരിഗണന നൽകൂ എന്നു പറയുന്നു . ഇവിടുന്നു പിടിച്ചിറങ്ങുന്നതു വരെ അങ്ങാനേ ഒരു പരിഗണനയും തനിക്ക് വേണ്ടാന്ന് സൂര്യ പറയുന്നു.

ഈ ചിരിക്കുന്ന മുഖങ്ങൾ എല്ലാം ചതി മനസ്സിൽ കരുതിയിട്ടുള്ള ചിരിയാണ്. അതിന്റെ തെളിവാണ് സൂര്യയുടെ ലീവിന് കുറിച്ച് പറയുന്നത്. അത് മുന്നിൽ നിർത്തി കളിക്കാനാണ് ശ്രമിക്കുന്നത്. ഇത് മുന്നിൽ കണ്ടാണ് അദിതി ടീച്ചർ ഒരു മുഴം മുന്നേ എറിഞ്ഞത്. എന്തായാലും മിത്ര കോളേജിലേക്ക് എത്തുന്നുണ്ട്. അത് പുതിയ പ്രമോയിൽ കാണിക്കുന്നുണ്ട് . റാണിയും മിത്രയും ചേർന്ന പുതിയ പ്ലാനുകൾ മെനയുകയാണ്. ഋഷി മിത്രയോട് മാപ്പ് പറയുന്നത് പ്രമോയിൽ കാണിക്കുന്നുണ്ട്. അതുപോലെ ഋഷി സൂര്യ ക്ലാസ്സ് റൂം സീൻ ഒക്കായി കൂടെവിടെ മുന്നോട്ട് പോകുകയാണ്.

More in serial

Trending

Recent

To Top