Connect with us

തമ്പി പുരാണം വലിച്ചുനീട്ടുന്നു! ശിവാഞ്ചലി എവിടെ റൈറ്റർ സാറേ! ഇത് കഷ്ടം തന്നെ!

serial

തമ്പി പുരാണം വലിച്ചുനീട്ടുന്നു! ശിവാഞ്ചലി എവിടെ റൈറ്റർ സാറേ! ഇത് കഷ്ടം തന്നെ!

തമ്പി പുരാണം വലിച്ചുനീട്ടുന്നു! ശിവാഞ്ചലി എവിടെ റൈറ്റർ സാറേ! ഇത് കഷ്ടം തന്നെ!

ഇന്നലെയും തമ്പി പുരാണം തന്നെയാണ് സാന്ത്വനത്തിൽ.പ്രമോ കണ്ട ഇപ്പൊ ശിവാജ്ഞലി സീൻ കാണാം ഹരിയും തമ്പിയും ഏറ്റു മുട്ടുന്നത് കാണാം എന്ന് കരുതിയത് വെറുതെ. എപ്പിസോഡ് ആരംഭിക്കുമ്പോൾ,ബാലനും ഭാസ്കരനും തമ്മിൽ സംസാരിക്കുന്നതാണ്.

തമ്പിയുടെ വീട്ടിലെ സംഭവവികാസങ്ങളെക്കുറിച്ച് ബാലൻ അറിയുന്നുണ്ടോയെന്ന് ഭാസ്കരൻ ചോദിക്കുന്നു. എന്റെ പൊന്നു ഭാസ്കരൻ മാമ്മ തമ്പിയുടെ വീട്ടിൽ നടന്നതൊക്കെ എല്ലവർക്കും അറിയാം. ഇത് കുറേനാളയല്ലോ തമ്പിടെ വീട്ടിൽ നടന്നതൊക്കെ പറയാൻ തുടങ്ങിട്ട് ഹരി പറഞ്ഞു അപ്പു പറഞ്ഞു കുറെ കേട്ടതാണ്. ഇനി ഒന്ന് നിർത്തിക്കൂടെ. റൈറ്റർ റൈറ്റർ സാർ കഥ വലിച്ചു നീട്ടുവാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. തമ്പിക്ക് ദുഷ്ട മനസ്സാണ്. ഹരിയെ തന്റെ കുടുംബത്തിൽ നിന്ന് തട്ടിയെടുത്ത കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് തമ്പി നടത്തുന്നത്.

അതുവഴി സാന്ത്വനത്തെ തകർക്കാനാണ് തമ്പിയുടെ നീക്കം എന്ന് പറയുന്നു. കുതന്ത്രങ്ങളിൽ ഹരി വീണു പോകാൻ ഇടയുണ്ട്. ഇങ്ങനെ പോയാൽ ഹരി മാറിയേക്കുമെന്ന് ബാലന് ഭാസ്കരൻ മുന്നറിയിപ്പ് കൊടുക്കുകയാണ്.

ഹരിയെ ക്ഷേത്രകാര്യങ്ങളുടെയെല്ലാം ചുമതലക്കാരനാക്കുന്നുവെന്നറിയുമ്പോൾ തമ്പിയുടെ സഹോദരി രാജേശ്വരി അടങ്ങിയിരിക്കല്ല എന്നും പറയുന്നു. എങ്ങനെ ശ്രമിച്ചാലും തമ്പിയുടെ മുന്നിൽ സാന്ത്വനം തകരില്ല പറയുന്നുണ്ട് ബാലൻ. എന്നാലും ബാലന്റെ ഉള്ളിൽ ഒരു പേടിയുണ്ട്.

പിന്നീട് വീട്ടിൽ അഞ്ജുവും അപ്പവും കണ്ണനും കൂടി ചപ്പാത്തി പരത്തുന്നത് കറിക്ക് അരിയുന്നതുമാണ് കാണിക്കുന്നത്. കണ്ണൻ ചപ്പാത്തി പരത്തിയിട്ട് കേരളത്തിന്റെ മാപ്പ് പോലെ ആയാലോ എന്ന് കളിയാക്കുന്നുണ്ട് അപ്പു. അപ്പോഴാണ് ഹരി വരുന്നത് കണ്ണനെ മാറ്റിയിട്ടു ഹരി ചപ്പാത്തി പരത്താൻ ഇരിക്കുന്നു. നീ ആഫ്രിക്കയന്നോ പരത്താൻ പോകുന്നത് എന്ന് അപ്പു ചോദിക്കുന്നു. ചപ്പാത്തി ഉണ്ടാക്കുന്നതിലുള്ള ഹരിയുടെ വൈദഗ്ധ്യം വീട്ടുകാർ വിവരിക്കുമ്പോൾ, എന്തുകൊണ്ടാണ് നി അമ്മയെ അവളുടെ വീട്ടിലുണ്ടായിരുന്നപ്പോൾ സഹായിക്കാതിരുന്നതെന്ന് അപർണ അവനോട് ചോദിക്കുന്നു.

കരടിക്ക് ഭക്ഷണം ഉണ്ടാക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഹരി പരിഹസിക്കുന്നു. പ്രമോയിൽ കാണിച്ചതുപോലെ ശിവാജ്ഞലിയെ കാണാൻ കാത്തിരുന്നത് വെറുതെയായി. അകെ ഒരു ആശ്വാസം അവരുടെ ഫോൺ വിളിയെങ്കിലും കാണിച്ചതാണ്. തന്നോടൊപ്പം മദ്യപിക്കാൻ ശത്രു ശിവനോട് ആവശ്യപ്പെടുന്നു, പക്ഷേ അഞ്ജലി കാരണം അവൻ അത് നിരസിച്ചു. ഗോഡൗണിൽ ചരക്ക് ഇറക്കിവെക്കാൻ പോയ ശിവൻ വരാൻ താമസിക്കും എന്ന അഞ്ജലിയെ വിളിച്ചു പറയുന്നുണ്ട്.” ഞൻ വരുന്നത് വരെ നീ ഫുഡ് കഴിക്കതെ കാത്തിരിക്കണ്ട ഞാൻ കഴിച്ചട്ടെ വരൂ നീ കഴച്ചിട്ട് കിടന്നോ എന്ന് പറയുന്നു”.

മദ്യപിച്ച ശേഷം ഭാര്യയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ശത്രു ശിവനോട് ചില വിദ്യകൾ ഉപദേശിക്കുന്നു, അഞ്ജലിയെ ആകർഷിക്കാൻ ആ ഉപദേശങ്ങൾ ശിവൻ കേൾക്കുന്നു, പക്ഷേ അവനോടൊപ്പം മദ്യപിക്കാൻ വിസമ്മതിച്ചു. ശിവൻ പിന്നീട് ഒരു ബേക്കറിയിൽ പോയി അഞ്ജലിയുടെ പ്രിയപ്പെട്ട പലഹാരം ഹൽവയും മുല്ല പൂവും ഒകെ വാങ്ങി എത്തുന്നു. ലക്ഷ്മി അമ്മയ്ക്ക് പനിപിടിക്കുന്നു. അമ്മയ്ക്ക് അസുഖം വന്നതറിഞ്ഞ് ബാലൻ ആശങ്കായയിലാണ്, ഹരിയെ കുടുംബത്തിൽ നിന്ന് അകറ്റാനുള്ള തമ്പിയുടെ ശ്രമങ്ങളെക്കുറിച്ച് കേട്ടപ്പോൾ മുതൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് ലക്ഷ്മി അവരോട് പറയുന്നു. അഞ്ജലിയും ബാലനും അമ്മയെ ആശ്വസിപ്പിക്കുകയും അത് സംഭവിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു. ശിവൻ അഞ്ജലിക്ക് പൂക്കളും മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്നു, പക്ഷേ അമ്മയുടെ അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവൻ നിരാശനാകുന്നു.

More in serial

Trending

Recent

To Top