Connect with us

സവര്‍ക്കര്‍ ഒരിക്കലും മാപ്പു പറയുന്ന ആളല്ല, വളരെ ധീരനായിരുന്നു, അദ്ദേഹം ഒരിക്കലും ഭീരു ആയിരുന്നില്ല; നടന്‍ രണ്‍ദീപ് ഹൂഡ

News

നിരവധി ആരാധകരുള്ള താരമാണ് രണ്‍ദീപ് ഹൂഡ. സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുമുണ്ട് താരത്തിന്. ഓരോ തവണയും വ്യത്യസ്തമായ വിഷയങ്ങളുമായാണ് രണ്‍ദീപ് ഹൂഡ എത്തുന്നത്. വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചിത്രവുമായാണ് രണ്‍ദീപ് ഹൂഡ ഇത്തവണ എത്തുന്നത്. ഈ സിനിമ റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് . ഇതിനിടെ രണ്‍ദീപ് ഹൂഡ സവര്‍ക്കറെ പറ്റി പറഞ്ഞ കാര്യങ്ങളും വൈറലാകുകയാണ്. സവര്‍ക്കര്‍ ഒരിക്കലും മാപ്പു പറയുന്ന ആളല്ലെന്ന് രണ്‍ദീപ് ഹൂഡ പറഞ്ഞു.

ഇത് പ്രോപഗണ്ട വിരുദ്ധ ചിത്രമാണ്. പതിറ്റാണ്ടുകളായി സവര്‍ക്കര്‍ക്കെതിരെ പ്രചരിക്കുന്ന എല്ലാ പ്രോപഗണ്ടകളെയും എതിര്‍ക്കുന്നതാകും ചിത്രം. സവര്‍ക്കര്‍ മാപ്പുപറയുന്ന ഒരാളല്ല. അദ്ദേഹം മാത്രമല്ല, നിരവധി പേര്‍ ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.

ഇതേക്കുറിച്ച് ചിത്രത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ജാമ്യാപേക്ഷകളും ഹര്‍ജികളുമെല്ലാമുണ്ട്. അതൊക്കെ തടവുപുള്ളികളുടെ അവകാശമാണ്. കോടതിയില്‍ പോയവര്‍ക്ക് അറിയാം അതിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന്” എന്നും ഹൂഡ പറയുന്നു. സവര്‍ക്കര്‍ വളരെ ധീരനായിരുന്നു, അദ്ദേഹം ഒരിക്കലും ഭീരു ആയിരുന്നില്ല. ഒരിക്കലും മാപ്പു പറയുന്ന ആളുമല്ല എന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.

More in News

Trending

Recent

To Top