Malayalam
അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ ശ്രീലക്ഷ്മി; കയ്യടിച്ച് ആരാധകര്‍
അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ ശ്രീലക്ഷ്മി; കയ്യടിച്ച് ആരാധകര്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോെ്രെ ഡവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് മണിയെ ശ്രദ്ധേയനാക്കിയത്. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍. അദ്ദേഹത്തിന്റെ മകള്‍ ശ്രീലക്ഷ്മി അച്ഛന്റെ ആഗ്രഹം സഫലമാക്കിയെന്നാണ് പറയുന്നത്. മണിയുടെ മകള്‍ ആരെന്ന് അറിയാമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇപ്പോള്‍ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഡോക്ടറായിരിക്കുകയാണ് താരപുത്രി. അമ്മയും കൊച്ചച്ചനും ബന്ധുക്കളുമെല്ലാം ശ്രീലക്ഷ്മിയ്‌ക്കൊപ്പമുണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പ്രായമാണ് ശ്രീലക്ഷ്മിയ്ക്കും. മീനൂട്ടിയും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശ്രീലക്ഷ്മി പത്താക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.
പരീക്ഷയ്ക്കിടയില്‍ വെച്ചായിരുന്നു മരണം. എന്നിരുന്നാലും തന്റെ അച്ഛന്റെ ആഗ്രഹത്തിനായി, വേദനകള്‍ ഉള്ളിലൊതുക്കി ശ്രീലക്ഷ്മി പഠിച്ചു പരീക്ഷയെഴുതി. മികച്ച മാര്‍ക്കോടു കൂടിയാണ് ശ്രീലക്ഷ്മി പാസായത്. പ്ലസ് ടുവിനും ഉന്നതവിജയം നേടാന്‍ ശ്രീലക്ഷ്മിയ്ക്കായി. പിന്നാലെ കലാഭവന്‍ മണിയുടെ ആഗ്രഹം പോലെ എംബിബിഎസ് പഠനത്തിനായുള്ള പാതയിലായിരുന്നു. മകള്‍ പാവങ്ങള്‍ക്ക് താങ്ങാവുന്ന ഒരു ഡോക്ടര്‍ ആവണമെന്നായിരുന്നു കലാഭവന്‍ മണിയുടെ ആഗ്രഹം. പാവപ്പെട്ടവര്‍ക്ക് എപ്പോഴും സഹായം ചോദിച്ച് വരാന്‍ കഴിയുന്ന, അവരുടെ കയ്യില്‍ നിന്ന് പൈസയൊന്നും വാങ്ങാതെ അവരെ മനസറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറാകണമെന്നാണ് മണി പറയാറുണ്ടായിരുന്നത്.
അച്ഛന്‍ ഷൂട്ടിംഗിന് പോയതുപോലെയാണ് തോന്നുന്നതെന്നാണ് മകള്‍ ശ്രീലക്ഷ്മി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്ന് വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ. ആണ്‍കുട്ടികളെപ്പോലെ നിനക്ക് നല്ല ധൈര്യം വേണം, കാര്യപ്രാപ്തി വേണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു.
ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നത് എന്ന്. ഇപ്പോഴാണ് അച്ഛന്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസിലാകുന്നത്. അച്ഛന്‍ എല്ലാം നേരത്തേ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്?’ എന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരുന്നത്. ‘സിനിമയില്‍ എല്ലാവര്‍ക്കും തിരക്കാണല്ലോ. അതുകൊണ്ടാകും ആരും വിളിക്കാറൊന്നുമില്ല. ദിലീപ് അങ്കിള്‍ ഇടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടില്‍ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് പോയത്’ എന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു,
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് മണിയുടെ മരണത്തെ കുറിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉണ്ണിരാജന്‍ ഐപിഎസ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിയുടെ മരണകാരണം ലിവര്‍ സിറോസിസ് ആയിരുന്നു. മണി ഒരു ലിവര്‍ സിറോസിസ് രോഗി ആയിരുന്നു. ലിവര്‍ പൊട്ടിയിട്ട് കഴുത്തിലുള്ള നേര്‍വ്‌സിന് പലപ്പോഴും ബാന്‍ഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല. മണി രക്തം ഛര്‍ദിക്കുമായിരുന്നെങ്കിലും ബിയര്‍ കഴിക്കുമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസമായ 4ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5ാം തീയതിയും മണി ബിയര്‍ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബിയര്‍ കുടിച്ചിട്ടുണ്ടാകും.
ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഒരുപാട് ബിയര്‍ കഴിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് നമ്മുടെയുള്ളില്‍ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവര്‍ സിറോസിസ് രോഗി ആകുമ്പോള്‍ ഇത് പെട്ടെന്ന് ട്രിഗര്‍ ചെയ്യും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബിയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ് എന്നും അദ്ദേഹംമ പറഞ്ഞിരുന്നു.