Connect with us

ഞാന്‍ ഐറ്റം നമ്പര്‍ ചെയ്തതു ശരിയായില്ല എന്നാണു അവര്‍ പറഞ്ഞത്, ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാന്‍ താന്‍ നൂറു ശതമാനം പ്രയത്‌നിച്ചുവെന്ന് സാമന്ത

News

ഞാന്‍ ഐറ്റം നമ്പര്‍ ചെയ്തതു ശരിയായില്ല എന്നാണു അവര്‍ പറഞ്ഞത്, ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാന്‍ താന്‍ നൂറു ശതമാനം പ്രയത്‌നിച്ചുവെന്ന് സാമന്ത

ഞാന്‍ ഐറ്റം നമ്പര്‍ ചെയ്തതു ശരിയായില്ല എന്നാണു അവര്‍ പറഞ്ഞത്, ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാന്‍ താന്‍ നൂറു ശതമാനം പ്രയത്‌നിച്ചുവെന്ന് സാമന്ത

ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാന്‍ താന്‍ നൂറു ശതമാനം പ്രയത്‌നിച്ചെന്നും എന്നാല്‍ അതു ഫലപ്രദമായില്ലെന്നും സമാന്ത. പുറത്തിറങ്ങാനിരിക്കുന്ന ‘ശാകുന്തളം’ സിനിമയുടെ പ്രമോഷനിടെയാണ് നാഗചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സമാന്ത തുറന്നു പറഞ്ഞത്. വിവാഹമോചനത്തിനു ശേഷം നിരവധി അധിക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും താന്‍ ഇരയായെന്നും എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്ത താന്‍ എന്തിന് ഇതൊക്കെ സഹിക്കണമെന്നും സമാന്ത കൂട്ടിച്ചേര്‍ത്തു.

”വിവാഹമോചന സമയത്താണ് എനിക്ക് ‘പുഷ്പ’യിലെ ‘ഓ അന്തവാ’ എന്ന ഐറ്റം നമ്പര്‍ ചെയ്യാനുള്ള ഓഫര്‍ വന്നത്. തെറ്റു ചെയ്തിട്ടില്ലാത്ത ഞാന്‍ ഒളിച്ചിരിക്കേണ്ട ആവശ്യമില്ല എന്നു തോന്നിയതുകൊണ്ടാണ് ആ നൃത്തരംഗം ചെയ്യാന്‍ തയാറായത്. എന്നാല്‍ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അതിന് എന്നെ വിമര്‍ശിച്ചു.

വിവാഹമോചനം നേരിടുന്ന സമയത്ത് ഐറ്റം നമ്പര്‍ ചെയ്തതു ശരിയായില്ല എന്നാണു അവര്‍ പറഞ്ഞത്. ഞാന്‍ ചെയ്തതു ശരിയാണെന്നു തന്നെയാണ് എന്റെ വിശ്വാസം. എന്റെ കുടുംബജീവിതം പ്രശ്‌നങ്ങളില്ലാതെ പോകാന്‍ ഞാന്‍ നൂറു ശതമാനം അഡ്ജസ്റ്റ് ചെയ്തു. പക്ഷേ ഒന്നും ശരിയായില്ല. പിന്നെ ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തിന് ജോലി ഉപേക്ഷിച്ച് ഒളിച്ചിരിക്കണം. ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിക്കാന്‍ ഞാന്‍ തയാറല്ല” എന്നും സമാന്ത പറയുന്നു.

വിവാഹമോചനം എല്ലാവരും കരുതുന്നതുപോലെ അത്ര അനായാസമായിരുന്നില്ല എന്ന് സമാന്ത പറയുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോയത്. മിക്ക ദിവസങ്ങളിലും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാതെ കരഞ്ഞുകൊണ്ടിരുന്നു. ഇതില്‍നിന്നു രക്ഷപ്പെടാന്‍ തനിക്കു കഴിയുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നെന്നും സമാന്ത വെളിപ്പെടുത്തുന്നു.

”ജീവിതത്തിലെ എല്ലാ താഴ്ചകളിലൂടെയും കടന്നുപോയ സമയമായിരുന്നു അത്. മൂന്നാമതൊരാളുടെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ ഞാന്‍ സ്‌ട്രോങ് ആയി എല്ലാം നേരിട്ടു എന്നു തോന്നാം. പക്ഷേ പ്രതികരിക്കാന്‍ പോലും കഴിയാത്ത, ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

എന്റെ തലയില്‍ ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും കരുതുന്നതുപോലെ ഞാന്‍ ശക്തയും മാനസികമായി സ്വതന്ത്രയുമായിരുന്നില്ല. കരഞ്ഞുകൊണ്ട് കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്. ഞാന്‍ ശരിയാകുമോ എന്ന് അമ്മയോടു നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. ഇതില്‍ നിന്നെല്ലാം പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന ദുര്‍ബലയായ ഒരു ചെറിയ പെണ്‍കുട്ടി എന്റെ ഉള്ളിലുണ്ടായിരുന്നു.

ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു. എന്നെ നശിപ്പിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാന്‍ ഘട്ടംഘട്ടമായി നിരാശയില്‍നിന്നു പുറത്തു കടന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആത്മവിശ്വാസം പകര്‍ന്നുതന്ന് ഒപ്പം നിന്നതുകൊണ്ടാണ് ജീവിതത്തിലേക്കു തിരിച്ചു നടക്കാന്‍ കഴിഞ്ഞത്”എന്നും സമാന്ത പറയുന്നു.

More in News

Trending

Recent

To Top