Connect with us

എല്ലാ ചേരുവകളും ചേർന്നൊരു മുഴുനീള എന്റെർറ്റൈനർ ; സകലകലാശാല റിവ്യൂ

Malayalam Movie Reviews

എല്ലാ ചേരുവകളും ചേർന്നൊരു മുഴുനീള എന്റെർറ്റൈനർ ; സകലകലാശാല റിവ്യൂ

എല്ലാ ചേരുവകളും ചേർന്നൊരു മുഴുനീള എന്റെർറ്റൈനർ ; സകലകലാശാല റിവ്യൂ

2019 ലെ ആദ്യ ക്യാമ്പസ് ചിത്രം സകലകലാശാല തീയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിച്ച ചിത്രമാണ് സകലകലാശാല.

കോമഡിക്ക് പ്രാധാന്യമുളള സിനിമ ഒരു ത്രില്ലര്‍ ചിത്രം കൂടിയാണ്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ അക്ബര്‍ എന്ന അക്കുവിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പറയുന്നത്. ഒരു ബാങ്ക് കൊള്ളയടിക്കാൻ നടക്കുമ്പോൾ നായകൻ സംശയിക്കുന്നവരില്‍ ഒരാളായി മാറുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.


മണിയന്‍പിളള രാജുവിന്റെ മകൻ നിരഞ്ജനാണ് നായകൻ.
മാനസ രാധാകൃഷ്ണനാണ് ചിത്രത്തിലെ നായിക. ക്യാമ്പസ്പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ജേക്കബ് ഗ്രിഗറി,ഷമ്മി തിലകന്‍,ടിനി ടോം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സാനിയ അയ്യപ്പനും അഥിതാരമായി എത്തുന്നുണ്ട്.

എല്ലാവിധ ചേരുവകളുമുളള ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് സകലകലാശാല. നൂറിലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് നായകനായ ഹീറോയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ സംവിധായകനാണ് വിനോദ് ഗുരുവായുര്‍. അദ്ദേഹത്തിന്റെ തന്നെയാണ് സകലകലാശാലയുടെ കഥയും സംവിധാനവും. ബഡായ് ബംഗ്ലാവിന്റെ ഹിറ്റ് തിരക്കഥാകൃത്തുക്കളായ മുരളി ഗിന്നസും ജയരാജ് സെഞ്ചുറിയുമാണ് ചിത്രത്തിന്റെയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്. 2 മണിക്കൂറും പതിനാറ് മിനുട്ടുമാണ് സിനിമയുടെ ദൈര്‍ഘ്യം. ഷാജി മൂത്തേടൻ ആണ് ചിത്രത്തിന്റെ നിർമാതാവ്.

സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടുകളും നേരത്തെ തരംഗമായി മാറിയിരുന്നു. കൂട്ടത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പാടിയൊരു പാട്ടായിരുന്നു തരംഗമായി മാറിയിരുന്നത്. ധര്‍മ്മജന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു.

sakalakalashala movie review

More in Malayalam Movie Reviews

Trending

Recent

To Top