Connect with us

ഇങ്ങനെ ആണെങ്കിൽ ഞാൻ സിനിമ ഉപേക്ഷിക്കും , ഒരു തീരുമാനമെടുത്തേ പറ്റൂ – റാണക്ക് സായ് പല്ലവിയുടെ മുന്നറിയിപ്പ് !

Malayalam Breaking News

ഇങ്ങനെ ആണെങ്കിൽ ഞാൻ സിനിമ ഉപേക്ഷിക്കും , ഒരു തീരുമാനമെടുത്തേ പറ്റൂ – റാണക്ക് സായ് പല്ലവിയുടെ മുന്നറിയിപ്പ് !

ഇങ്ങനെ ആണെങ്കിൽ ഞാൻ സിനിമ ഉപേക്ഷിക്കും , ഒരു തീരുമാനമെടുത്തേ പറ്റൂ – റാണക്ക് സായ് പല്ലവിയുടെ മുന്നറിയിപ്പ് !

സായി പല്ലവിയുടെ സിനിമ തിരഞ്ഞെടുപ്പ് വളരെ സൂക്ഷമതയോടെയാണ് . തനിക്ക് പ്രാധാന്യമുള്ള കഥാപത്രങ്ങൾക്കാണ് സായി മുൻഗണന നൽകുന്നത്. അത് കൊണ്ട് തന്നെ തുടർച്ചയായി സിനിമകൾ ഒന്നും സായ് പല്ലവി ചെയ്യാറില്ല. ചെയ്യുന്ന സിനിമകള്‍ മികച്ചതായിരിക്കണം എന്ന നിര്‍ബന്ധം മാത്രമേയുള്ളൂ.

നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുന്ന സായി പല്ലവി അടുത്തതായി ചെയ്യുന്നത് റാണ ദഗ്ഗുപതിയ്‌ക്കൊപ്പമുള്ള ചിത്രമാണ്. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രത്തിന് വീരാട് പറവം എന്ന് പേരിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. എന്ന് തുടങ്ങും എന്ന വിവരവുമില്ല. ഈ സാഹചര്യമാണെങ്കില്‍ സിനിമ താന്‍ ഉപേക്ഷിക്കും എന്ന് സായി പല്ലവി മുന്നറിയിപ്പ് നല്‍കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

റാണയുടെ ചില തിരക്കുകള്‍ കാരണമാണ് ഷൂട്ടിങ് നീണ്ടു നീണ്ടു പോവുന്നതിന് കാരണം. എന്തായാലും സായി പല്ലവിയുടെ മുന്നറിയിപ്പ് റാണ അറിഞ്ഞിട്ടുണ്ട്. പല്ലവിയെ പോലെ കഴിവുള്ള നടിയെ ഒഴിവാക്കാന്‍ തയ്യാറാല്ലാത്തത് കൊണ്ട് ജൂണ്‍ മാസത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കാം എന്നാണത്രെ റാണ അറിയിച്ചിരിയ്ക്കുന്നത്.

sai pallavi and rana duggubati issue

More in Malayalam Breaking News

Trending

Recent

To Top