Malayalam Breaking News
ബോക്സ് ഓഫിസിൽ യമണ്ടൻ പ്രകടനവുമായി ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ ;അഞ്ചു ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ 12 കോടി രൂപ!!!
ബോക്സ് ഓഫിസിൽ യമണ്ടൻ പ്രകടനവുമായി ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ ;അഞ്ചു ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ 12 കോടി രൂപ!!!
നവാഗതനായ ബി സി നൗഫൽ സംവിധാനം നിർവഹിച്ച് ദുൽഖർ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രം കഴിഞ്ഞ വ്യാഴാഴ്ച ആണ് റിലീസ് ചെയ്തത്. നവാഗതനായ ബി സി നൗഫൽ ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ബോക്സ് ഓഫീസിലും മികച്ച രീതിയിൽ ആണ് ഈ ചിത്രം മുന്നേറുന്നത്. കേരളത്തിന് പുറമെ ഗൾഫിലും ഈ ചിത്രം റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം ഈ ചിത്രം ആദ്യ അഞ്ചു ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ 12 കോടി രൂപയ്ക്കു മുകളിൽ ആണ്. ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു മലയാള ചിത്രവുമായി എത്തിയ ദുൽകർ സൽമാൻ വിജയം നേടുന്നത് ആരാധകർക്കും ആവേശമായിട്ടുണ്ട്. ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായി തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ ഒരുക്കിയിരിക്കുന്നത്.
അവർക്കൊപ്പം കുടുംബ പ്രേക്ഷകരെയും രസിപ്പിക്കുന്ന ഘടകങ്ങൾ ഈ കോമഡി എന്റെർറ്റൈനെറിൽ ഉണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സംയുത മേനോൻ എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.
oru yamandan premakadha box office collection
