Connect with us

ഫാറൂഖ് കോളജില്‍ ജിയോ ബേബിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം; ഫിലിം ക്ലബ്ബ് കോര്‍ഡിനേറ്റര്‍ രാജിവെച്ചു

Malayalam

ഫാറൂഖ് കോളജില്‍ ജിയോ ബേബിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം; ഫിലിം ക്ലബ്ബ് കോര്‍ഡിനേറ്റര്‍ രാജിവെച്ചു

ഫാറൂഖ് കോളജില്‍ ജിയോ ബേബിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം; ഫിലിം ക്ലബ്ബ് കോര്‍ഡിനേറ്റര്‍ രാജിവെച്ചു

കോഴിക്കോട് ഫാറൂഖ് കോളജില്‍ ജിയോ ബേബിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് കോര്‍ഡിനേറ്റര്‍ രാജിവെച്ചു. സിനിമാ പ്രവര്‍ത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളര്‍ന്നിട്ടില്ലെന്നത് സങ്കടകരമെന്ന് വിശദീകരിച്ചാണ് അധ്യാപകന്‍ ഫിലിം ക്ലബ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത്.

ഇന്നലെയാണ് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ജിയോ ബേബിയെ ക്ഷണിക്കുകയും എന്നാല്‍ പിന്നീട് പരിപാടിക്ക് വരേണ്ടത്തില്ലെന്നും പറഞ്ഞ് ജിയോ ബേബിയ്ക്ക് വിദ്യാര്‍ത്ഥി യൂണിയന്‍ കത്തയക്കുകയും ചെയ്തത്.

പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് എതിരാണ്, ആയതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ഥി യൂണിയന്‍ സഹകരിക്കുന്നതല്ല എന്നാണ് കത്തിലുണ്ടായിരുന്നത്

എന്നാല്‍ ഇത് തനിക്ക് വലിയ അപമാനമാണ് സൃഷ്ടിച്ചത് എന്ന് പറഞ്ഞ സംവിധായകന്‍ ജിയോ ബേബി നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും പ്രതികരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രതികരങ്ങളാണ് സിനിമ സാംസ്‌കാരിക മേഖലയില്‍ നിന്നും വരുന്നത്.

എനിക്കുണ്ടായ അനുഭവം മാത്രമല്ല നാളെ ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാന്‍ കൂടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും, ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്, വിദ്യാര്‍ത്ഥി യൂണിയന്‍ എന്തുതരം ആശയമാണ് മുന്നോട്ടുവെക്കുന്നത് എന്ന് അറിയണം എന്നുണ്ട് എന്നുമാണ് ജിയോ ബേബി പ്രതികരിച്ചത്.

More in Malayalam

Trending

Recent

To Top