Connect with us

റോഷോക്ക് മമ്മൂട്ടി ഡയറക്ട് ഒ ടി ടി നെറ്റ്ഫ്ലികസിന് കൊടുക്കാത്തതിന് കാരണം അറിയാമോ?

Movies

റോഷോക്ക് മമ്മൂട്ടി ഡയറക്ട് ഒ ടി ടി നെറ്റ്ഫ്ലികസിന് കൊടുക്കാത്തതിന് കാരണം അറിയാമോ?

റോഷോക്ക് മമ്മൂട്ടി ഡയറക്ട് ഒ ടി ടി നെറ്റ്ഫ്ലികസിന് കൊടുക്കാത്തതിന് കാരണം അറിയാമോ?

മമ്മൂട്ടിയുടെ റോഷോക്ക് തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. അമേരിക്കന്‍ പൗരത്വമുള്ള ദുബായില്‍ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ‘കെട്ട്യോളാണെന്റെ മാലാഖ’ സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി പുലര്‍ത്തിയിരുന്ന പ്രതീക്ഷയെക്കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്‍റെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്.

ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണെങ്കില്‍ വന്‍ തുക നല്‍കാമെന്ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് വാഗ്‍ദാനം ചെയ്‍തിരുന്നുവെന്ന് റോബര്‍ട്ട് പറയുന്നു- “ഒടിടി റിലീസിന് റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി. അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- ‘ഈ പടം വേറെ ലെവലിൽ വരും, ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കും, താൻ നോക്കിക്കോ’ ആ കണക്കുകൂട്ടലുകൾ എത്ര കൃത്യമായിരുന്നു”, റോബര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ആദ്യം ദിനം തന്നെ അഞ്ച് കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്. ആദ്യ ദിനം കേരളത്തില്‍ 250 സ്‌ക്രീനുകളിലായി 815 ഷോകളാണ് നടന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ബിടിഎസ് വീഡിയോ പുറത്ത് വന്നിരുന്നു. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ വീട്ടില്‍ വച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ ബിടിഎസ്സാണിത്. മമ്മൂട്ടിക്ക് നേരെ പെട്രോള്‍ ബോംബ് വരുന്നതും നടന്‍ ഒഴിഞ്ഞു മാറുന്നതുമാണ് രംഗം. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചിത്രം ഇതുവരെ 20 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് വിവരം.

More in Movies

Trending

Uncategorized