News
ഇരുവരും തമ്മിലുള്ള ചാറ്റ് അടക്കം ഉള്ളവ പബ്ലിക്കിന് മുന്നില്‍ പുറത്ത് വിട്ടാല്‍ അത് രണ്ട് കൂട്ടര്‍ക്കും ഒരുപോലെ പ്രശ്‌നമാണ്. ഒരാള്‍ പൊട്ടിത്തെറിക്കുകയും മറ്റൊരാള്‍ നിശബ്ദനായിരിക്കുകയും ചെയ്യും; പ്രതികരണവുമായി സായി
ഇരുവരും തമ്മിലുള്ള ചാറ്റ് അടക്കം ഉള്ളവ പബ്ലിക്കിന് മുന്നില്‍ പുറത്ത് വിട്ടാല്‍ അത് രണ്ട് കൂട്ടര്‍ക്കും ഒരുപോലെ പ്രശ്‌നമാണ്. ഒരാള്‍ പൊട്ടിത്തെറിക്കുകയും മറ്റൊരാള്‍ നിശബ്ദനായിരിക്കുകയും ചെയ്യും; പ്രതികരണവുമായി സായി
ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാലാം സീസണ്‍ ആണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. അഞ്ചാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നാലാം സീസണില്‍ ഏറെ ശ്രദ്ധ നേടിയിരുന്ന താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇടയ്ക്ക് വെച്ച് പരിപാടിയില്‍ നിന്നും പുറത്ത് പോയിരുന്നുവെങ്കിലും വന്‍ പിന്തുണയായിരുന്നു റോബിന് ലഭിച്ചിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു റോബിനും സംരഭകയും നടിയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
റോബിന്‍ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ ശാലു പേയാട് കഴിഞ്ഞ ദിവസം ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. റോബിനെ വിശ്വസിക്കാനാകില്ലെന്നും സ്വന്തം ലാഭത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നയാളാണ് റോബിന്‍ എന്നുമായിരുന്നു ശാലു ആരോപിച്ചത്.
മുന്‍പ് റോബിനെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സഹിക്ക വയ്യാതെ റോബിന്റെ ഭാവി വധു ആരതി തന്നെ കണ്ട് പരാതി പറഞ്ഞിരുന്നുവെന്നും ഇക്കൂട്ടത്തില്‍ ശാലു ആരോപിച്ചിരുന്നു. ഒരിക്കല്‍ രാത്രി ആരതി പൊടി ആവശ്യപ്പെട്ടത് പ്രകാരം താന്‍ അവരേയും സുഹൃത്തിനേയും കണ്ടുവെന്നും റോബിനെ കുറിച്ചുള്ള അവരുടെ പ്രശ്‌നങ്ങള്‍ തന്നോട് അവര്‍ സംസാരിച്ചുവെന്നുമായിരു്‌നു ശാലു പറഞ്ഞത്. അതേസമയം ശാലുവിന്റെ ആരോപണത്തില്‍ ആരതിയും റോബിനും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് യുട്യൂബ് വ്‌ലോഗര്‍ സായ് കൃഷ്ണ. സായിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
വളരെ അടുപ്പത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ പിന്നീട് പിരിയുകയും അവര്‍ അടുപ്പത്തില്‍ ഉണ്ടായിരുന്ന കാലത്തെ ചില കാര്യങ്ങള്‍ പുറത്തുവിടുകയും ചെയ്യുമ്പോള്‍ അവിടെയാണ് ഇതിന്റെയെല്ലാം തുടക്കം. ആരതി പൊടിയെ രാത്രി വിളിച്ച് ഇറക്കി കൊണ്ട് പോയി റോബിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു. സ്വാഭാവികമായും അത് കേള്‍ക്കുന്ന ആളുടെ അവസ്ഥ എന്താകും. അതാണ് ദൗര്‍ഭാഗ്യകരമായി ആരതിക്കും സംഭവിച്ചത്. ആരതിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി. സംഗതി കുറച്ച് സീരിയസായി. അവിടെ നിന്നാണ് കാര്യങ്ങളുടെ തുടക്കം. അതാണ് നടന്ന് കൊണ്ടിരിക്കുന്നത്.
രാത്രി ഇരുവരും സംസാരിച്ചിട്ടുണ്ട്. അതില്‍ ശാലു പേയാടിന്റെ ഭാഗമാണ് സ്‌ക്രീന്‍ഷോട്ടും തെളിവുമൊക്കെ വെച്ച് ശാലു പുറത്ത് വിട്ടിരിക്കുന്നത്. അതില്‍ തീയതിയൊക്കെ മാറി കിടക്കുന്നുണ്ട്. പൊടിയും റോബിനും ഈ വിഷയത്തില്‍ റിയാക്ട് ചെയ്യുമോയെന്ന് അറിയില്ല. പറയണോ വേണ്ടയോ എന്നതൊക്കെ അവരുടെ തീരുമാനമാണ്. പക്ഷേ ഇതില്‍ കേസ് കൊടുക്കണം എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. പബ്ലിക് പ്ലാറ്റ്‌ഫോമിലാണ് ഈ കാര്യങ്ങള്‍ നടക്കുമ്പോള്‍ കാണികള്‍ക്ക് ഉത്തരം വേണ്ടി വരും. അതുകൊണ്ട് തന്നെ സ്വന്തം ഭാഗം വിശദീകരിക്കുന്നതാണ് നല്ലത്.
അടുത്ത രണ്ട് പേര്‍ പിരിയുമ്പോള്‍ അതില്‍ ഒരാള്‍ ഇരുവരും തമ്മിലുള്ള ചാറ്റ് അടക്കം ഉള്ളവ പബ്ലിക്കിന് മുന്നില്‍ പുറത്ത് വിട്ടാല്‍ അത് രണ്ട് കൂട്ടര്‍ക്കും ഒരുപോലെ പ്രശ്‌നമാണ്. ഒരാള്‍ പൊട്ടിത്തെറിക്കുകയും മറ്റൊരാള്‍ നിശബ്ദനായിരിക്കുകയും ചെയ്യും. അത് തന്നെയാണ് ഇവിടെ സംഭവിക്കുന്നത്.
ആരതി പൊടി ഇറങ്ങി പോയി ശാലുവിനോട് സംസാരിച്ചുവെന്നത് സത്യമാണ്. പക്ഷേ ശാലു പറഞ്ഞത് ആണോ കാരണം അതോ വേറെന്തെങ്കിലും കാരണം ഉണ്ടോയെന്നത് ഡോക്ടറും പൊടിയും തന്നെ സംസാരിക്കണം. ഡോക്ടറുടെ കൈയ്യിലും പൊടിയുടെ കൈയ്യിലും ശാലുവിന്റെ കൈയ്യിലുമൊക്കെ നിരവധി ചാറ്റുകളും ഉണ്ടാകും. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമെന്ന് കരുതിയിട്ടാകില്ലല്ലോ ഇവര്‍ സൗഹൃദത്തില്‍ ഇരിക്കുമ്പോള്‍ സംസാരിച്ചിട്ടുണ്ടാകുക. അതുകൊണ്ട് തന്നെ പലതും ഇവര്‍ മൂന്ന് പേരും പരസ്പരം സംസാരിച്ചിട്ടുണ്ടാകും.
നമ്മുടെ സൗഹൃദ വലയത്തില്‍ ഇരിക്കുമ്പോള്‍ പല മോശം കാര്യങ്ങളും സംസാരിച്ചിട്ടുണ്ടാകും. എന്നാല്‍ ഇത് പബ്ലിക്കിന് മുന്‍പില്‍ വരുമ്പോല്‍ അത് ഓഡിറ്റ് ചെയ്യപ്പെടും. അപ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ വരും. അതിന് മറുപടി പറ്റുന്നില്ലെന്നാണെങ്കില്‍ മൗനം ആയിരിക്കും ഉണ്ടാകുക. പറ്റുന്നുണ്ടെങ്കില്‍ ആ ചോദ്യങ്ങള്‍ക്കൊക്കെ ക്ലാരിറ്റിയാണ് കൊടുക്കേണ്ടത്.
ശാലു പേയാടുമായി ആരതി സംസാരിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണെന്ന് ആരതി തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു വേര്‍ഷന്‍ ആണ് ശാലു പേയാട് പറയുന്നത്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ ആരതിക്കായിരിക്കും ഇക്കാര്യത്തില്‍ വിശദീകരണം തരാന്‍ സാധിക്കുക. ആരതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ എന്നിരുന്നാലും ശാലുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണം. നിശബ്ദത എല്ലായപ്പോഴും വര്‍ക്ക് ചെയ്യില്ല.ചീയാന്‍ നില്‍ക്കുന്നയാള്‍ അതിന് തയ്യാറായി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ മറുഭാഗത്ത് നില്‍ക്കുന്നയാള്‍ വിശദീകരണം കൊടുക്കുന്നതാണ് ഉത്തമം’ എന്നും സായ് പറയുന്നു.