News
ഞാനാണ് ഈ പാട്ട് പാടിയതെങ്കില്‍ അതിന്റെ മൊത്തം റേഞ്ച് തന്നെ മാറിയേനേ…, ‘ഊ ആണ്ടാവാ’ ഇഷ്ടമായില്ലെന്ന് എല്‍ ആര്‍ ഈശ്വരി
ഞാനാണ് ഈ പാട്ട് പാടിയതെങ്കില്‍ അതിന്റെ മൊത്തം റേഞ്ച് തന്നെ മാറിയേനേ…, ‘ഊ ആണ്ടാവാ’ ഇഷ്ടമായില്ലെന്ന് എല്‍ ആര്‍ ഈശ്വരി
നിരവധി ആരാധകരുള്ള ഗായികയാണ് എല്‍ ആര്‍ ഈശ്വരി. ഇപ്പോഴിതാ പുതുതലമുറയുടെ ഗാനങ്ങളൊന്നും തനിക്ക് ഇഷ്ടമായില്ല എന്ന് പറയുകയാണ് ഗായിക. അടുത്തകാലത്തായി വരുന്ന പാട്ടുകാര്‍ക്ക് ഒന്നും അറിയില്ല എന്നും സംഗീതസംവിധായകര്‍ ഗായകരെക്കൊണ്ട് കൃത്യമായി പാടിക്കണം എന്നും ഈശ്വരി പ്രതികരിച്ചു. ‘പുഷ്പ’ സിനിമയിലെ ”ഊ ആണ്ടാവാ” എന്ന ഗാനം ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് ഗായികയുടെ വിമര്‍ശനം.
‘ഈയടുത്തായി വരുന്ന ഗാനങ്ങളൊന്നും എനിക്കിഷ്ടമല്ല. ഊ ആണ്ടാവാ ഒരു പാട്ടാണോ. ആദ്യം മുതല്‍ അവസാനം വരെ ഒരേ ഈണമാണ്. ഗായകര്‍ക്ക് എന്തറിയാം. ഞാനാണ് ഈ പാട്ട് പാടിയതെങ്കില്‍ അതിന്റെ മൊത്തം റേഞ്ച് തന്നെ മാറിയേനേ. എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടില്ല. പുതുതലമുറയിലെ കുട്ടികള്‍ക്ക് എന്തറിയാം?
സംഗീതസംവിധായകര്‍ ഇക്കാര്യം പരിശോധിച്ച് ഗായകരെക്കൊണ്ട് കൃത്യമായി പാടിക്കണം. പണ്ട് കാര്യങ്ങള്‍ ഇങ്ങനെയല്ലായിരുന്നു. ഇന്നും ആ പഴയ ഗാനങ്ങള്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് കാരണമുണ്ട്.’ ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എല്‍ ആര്‍ ഈശ്വരി പറഞ്ഞു.
പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ ഗാനമായിരുന്നു അല്ലു അര്‍ജുന്റെ പുഷ്പയിലെ ഊ ആണ്ടാവാ. എല്ലാ ഭാഷകളിലും ഗാനം ആരാധകരെ സമ്പാദിച്ചു. കൂടാതെ സോഷ്യല്‍ മീഡിയ റീല്‍സുകളില്‍ അടക്കം ട്രെന്‍ഡ് ആയിരുന്നു ഗാനം. ഇന്ദ്രാവതി ചൗഹാന്‍ ആണ് ഗാനം ആലപിച്ചത്. രമ്യ നമ്പീശനാണ് മലയാളത്തില്‍ പാടിയത്.
