Malayalam
എനിക്ക് അമ്മയ്ക്ക് കൊടുക്കാന്‍ പറ്റിയ നല്ലൊരു ഗിഫ്റ്റാണ് ആരതി പൊടി… അതേപോലെ തിരിച്ചും! ഇവര്‍ രണ്ടുപേരും എന്റെ കുറ്റങ്ങളെല്ലാം പറയാറുണ്ട്; റോബിൻ
എനിക്ക് അമ്മയ്ക്ക് കൊടുക്കാന്‍ പറ്റിയ നല്ലൊരു ഗിഫ്റ്റാണ് ആരതി പൊടി… അതേപോലെ തിരിച്ചും! ഇവര്‍ രണ്ടുപേരും എന്റെ കുറ്റങ്ങളെല്ലാം പറയാറുണ്ട്; റോബിൻ
ഇന്നലെയായിരുന്നു ബിഗ് ബോസ്സ് തരാം റോബിൻറെയും ആരതി പൊടിയുടേയും വിവാഹനിശ്ചയം. വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആരാധകരും താരങ്ങളും അടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്
നിശ്ചയശേഷം റോബിനും ആരതിയും മാധ്യമങ്ങളോട് പ്രതികരിച്ചതും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതിനിടെ റോബിന്റെ അമ്മയുടെ വാക്കുകളും ശ്രദ്ധനേടുകയാണ്. മുൻപ് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ റോബിന്റെ അച്ഛനെയും അമ്മയെയും പ്രേക്ഷകർക്ക് അറിയാമെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ച് കണ്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ മകന്റെ വിവാഹ നിശ്ചയ ദിനത്തിൽ അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് അമ്മ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ സന്തോഷം എന്നായിരുന്നു റോബിന്റെ അമ്മയുടെ മറുപടി.
റോബിനും ആരതിയും അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുന്നുണ്ട്. അമ്മ വളരെ സൈലന്റാണ്. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് മൂന്നര മണിക്ക് എന്നെ വിളിച്ചുണര്‍ത്തി അമ്മ പഠിപ്പിക്കുമായിരുന്നു. ഞാൻ ഇവിടെ വരെ എത്തിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് അമ്മയാണ്. അമ്മയുടെ കുറേ നല്ല ഗുണങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. എന്റേതായ കുറച്ച് മോശം ശീലങ്ങളും. എനിക്ക് അമ്മയ്ക്ക് കൊടുക്കാന്‍ പറ്റിയ നല്ലൊരു ഗിഫ്റ്റാണ് ആരതി പൊടി. അതേപോലെ തിരിച്ചും. ആരതി പൊടിക്ക് കൊടുക്കുന്ന നല്ലൊരു ഗിഫ്റ്റ് അമ്മ തന്നെയാണ്. ഇവര്‍ രണ്ടുപേരും എന്റെ കുറ്റങ്ങളെല്ലാം പറയാറുണ്ടെന്നും റോബിൻ പറഞ്ഞു.
മരുമകളെ കുറിച്ച് ചോദിച്ചപ്പോൾ മരുമോളല്ല എനിക്ക് ആരതി മകളാണെന്നായിരുന്നു അമ്മയുടെ മറുപടി. എന്റെ വീട്ടില്‍ എങ്ങനെയാണോ അമ്മയുടെ അടുത്ത് ദേഷ്യപ്പെടുക, അല്ലെങ്കില്‍ പിണങ്ങുക അതേപോലെയാണ് ഞാന്‍ ഈ അമ്മയുടെ അടുത്തും. ആക്റ്റ് ചെയ്ത് നല്ലൊരു മരുമകള്‍ ചമഞ്ഞ് ഞാന്‍ നില്‍ക്കാറില്ല. എന്റെ പോസിറ്റീവും നെഗറ്റീവുമെല്ലാം അമ്മയ്ക്ക് അറിയാം.
റോബിന്റെ ചേട്ടനെ ചില സമയത്ത് ഞാന്‍ പുകഴ്ത്തി പറയും. ദേഷ്യപ്പെടും, അമ്മ എല്ലാം കേട്ടിട്ട് തെറ്റ് എന്റെ ഭാഗത്താണെങ്കില്‍ അമ്മ പറഞ്ഞ് തരും. പേഴസ്ണലി എനിക്കെന്തെങ്കിലും വിഷമം വന്നാലും ഞാന്‍ അമ്മയെയാണ് വിളിക്കാറുള്ളത്. അമ്മ എത്ര വേണമെങ്കിലും കേട്ടിരിക്കും. മൂന്നാല് മണിക്കൂറൊക്കെ ഞങ്ങള്‍ സംസാരിക്കും. രാത്രി നാല് മണി വരെ സംസാരിച്ചിട്ടുണ്ടെന്നും ആരതി പറയുന്നുണ്ട്.
ഞാന്‍ ബിഗ് ബോസില്‍ പോയ സമയത്ത് അമ്മ ഏഴര കിലോ കുറഞ്ഞു. തിരിച്ചുവന്നപ്പോള്‍ ഞാന്‍ തന്നെ പേടിച്ച് പോയി. അമ്മയുടെ ഫ്രണ്ട്‌സിന്റെ ഇടയില്‍ അമ്മ താരമാണ്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നേരത്തെ എന്നെ ചിലര്‍ കളിയാക്കിയിരുന്നു. അതൊക്കെ അമ്മയേയും വിഷമിപ്പിച്ചിരുന്നു. അമ്മ ഇപ്പോള്‍ ഹാപ്പിയാണെന്ന് റോബിന്‍ പറയുന്നുണ്ട്. അതേസമയം, കഴിഞ്ഞയാഴ്ച ആയിരുന്നില്ലേ അമ്മ കൂടുതല്‍ ഹാപ്പിയെന്ന് ആരതി അമ്മയോട് ചോദിക്കുന്നുണ്ട്. ഒരു ചിരിയായിരുന്നു അമ്മയുടെ മറുപടി.