Malayalam
മറച്ചുവെയ്ക്കുന്നില്ല, നിശ്ചയത്തിലെ മോതിരത്തിൽ ഒളിപ്പിച്ച രഹസ്യം പുറത്ത്! അവർക്ക് കുരു പൊട്ടും
മറച്ചുവെയ്ക്കുന്നില്ല, നിശ്ചയത്തിലെ മോതിരത്തിൽ ഒളിപ്പിച്ച രഹസ്യം പുറത്ത്! അവർക്ക് കുരു പൊട്ടും
കാത്തിരിപ്പുകൾക്ക് നാളത്തോടെ വിരാമം. ബിഗ് ബോസ്സ് താരം റോബിന്റെയും പ്രതിശ്രുത വധു ആരതി പൊടിയുടേയും വിവാഹനിശ്ചയം നാളെയാണ് നടക്കാൻ പോകുന്നത്. പ്രണയദിനത്തില്‍ ഏറ്റവും വലിയൊരു സമ്മാനം പുറംലോകത്തിന് താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
വാലന്റൈന്‍സ്ദിനത്തോട് അനുബന്ധിച്ച് ആരതിയുടെ വിരലില്‍ അണിയിക്കാന്‍ പോകുന്ന മോതിരത്തിന്റെ ഫോട്ടാസാണ് റോബിന്‍ പുറത്ത് വിട്ടിരിക്കുന്നത്. ‘ഇനിയും കാത്തിരിക്കാന്‍ വയ്യ’, എന്നാണ് ആരതിയെ മെന്‍ഷന്‍ ചെയ്ത് ഫോട്ടോയ്ക്ക് റോബിന്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എനിക്കും അങ്ങനെയാണെന്ന് ആരതിയും മറുപടി നല്‍കി.
ചിത്രത്തില്‍ റോബിന്‍ എന്നെഴുതിയ മോതിരവും പൊടി എന്നെഴുതിയ മോതിരവുമാണുള്ളത്. ഭാര്യയാവാന്‍ പോകുന്ന കുട്ടിയുടെ പേരിലുള്ള പൊടി എന്ന വാക്കിനെയാണ് റോബിന്‍ മോതിരത്തില്‍ എഴുതിച്ചിരിക്കുന്നത്. ഇതോടെ ഞങ്ങള്‍ക്കും കാത്തിരിക്കാന്‍ വയ്യെന്ന് പറഞ്ഞ് ആരാധകരും എത്തിയിരിക്കുകയാണ്. ആശംസകള്‍ക്കൊപ്പം നൂറ് കണക്കിന് കമന്റുകളാണ് റോബിന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.
‘ഇനി ഒരു ദിവസം കൂടി ഞങ്ങള്‍ക്കും വെയ്റ്റ് ചെയ്യാന്‍ വയ്യ. സത്യം പറഞ്ഞ ബ്രോ ഒരുപാട് വിഷമിക്കുന്നത് കണ്ട് നമ്മടെ ഫാമിലി മുഴുവന്‍ ഡോക്ടറിന് വേണ്ടി ആദ്യം മുതലേ പ്രാര്‍ഥിച്ചത് ഒരു നല്ല ഫാമിലി ലൈഫ്, പ്രത്യേകിച്ച് നല്ലൊരു പെണ്‍കുട്ടിയെ കിട്ടാന്‍ വേണ്ടി മാത്രമാണ്. അത് അന്ന് തൊട്ട് ഇന്നു വരെ അങ്ങനെ തന്നെയാണ്. അതിന്റെ ആദ്യ ധന്യ മുഹൂര്‍ത്തം വരവായി. റോബിനും ആരതിയ്ക്കും ആശംസകള്‍ എന്നാണ് ആരാധകര്‍ പങ്കുവെക്കുന്ന കമന്റുകളില്‍ പറയുന്നത്.