Connect with us

രശ്മിക മന്ദാനയുടെ ഡീപ്‌ഫെയ്ക് വീഡിയോ; പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

Actress

രശ്മിക മന്ദാനയുടെ ഡീപ്‌ഫെയ്ക് വീഡിയോ; പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

രശ്മിക മന്ദാനയുടെ ഡീപ്‌ഫെയ്ക് വീഡിയോ; പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ ഡീപ്‌ഫെയ്ക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് 19കാരനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ബിഹാറില്‍ നിന്നുള്ള യുവാവിനെയാണ് പോലീസ് ചോദ്യം ചെയ്ത് വരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദില്ലി പൊലീസ് സ്‌പെഷല്‍ സെല്‍ കേസെടുത്തത്. വ്യാജമായി വിഡിയോ നിര്‍മിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് പൊലീസ് അന്വേഷണം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേന്ദ്ര ഐടിമന്ത്രാലയം സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ മെറ്റയടക്കം സാമൂഹിക മാധ്യമ കമ്പനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങിയെന്നാണ് വിവരം.

അതേസമയം വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാകുകയാണ്, എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറല്‍ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല. മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഇത് ആദ്യമായല്ല, ഒരു താരത്തിന്റെ മുഖം മോര്‍ഫ് ചെയ്യുന്നത്. നേരത്തെ, അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ നിരവധി മോര്‍ഫ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം, ഡീപ്പ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോള്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ചതായാണ് കണ്ടെത്തല്‍. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

More in Actress

Trending

Recent

To Top