Malayalam Breaking News
നാലു ഭാഷകളിൽ ഒരേ സമയം ഇറങ്ങുന്ന ചിത്രം പ്രാണയിൽ എന്ത് കൊണ്ട് നിത്യ മേനോൻ തന്നെ നായികയായി ? അതിനൊരു കാരണം ഉണ്ട് …
നാലു ഭാഷകളിൽ ഒരേ സമയം ഇറങ്ങുന്ന ചിത്രം പ്രാണയിൽ എന്ത് കൊണ്ട് നിത്യ മേനോൻ തന്നെ നായികയായി ? അതിനൊരു കാരണം ഉണ്ട് …
നാലു ഭാഷകളിൽ ഒരേ സമയം ഇറങ്ങുന്ന ചിത്രം പ്രാണയിൽ എന്ത് കൊണ്ട് നിത്യ മേനോൻ തന്നെ നായികയായി ? അതിനൊരു കാരണം ഉണ്ട് …
വി കെ പ്രകാശ് സംവിധാനം നിർവഹിക്കുന്ന ഹൊറർ ചിത്രം പ്രാണ റിലീസിനൊരുങ്ങുകയാണ്. ജനുവരി 18 നാണ് ചിത്രത്തിന്റെ റിലീസ്. നാല് ഭാഷകളിൽ ഒരേ സമയം ഇറങ്ങുന്ന ചിത്രത്തിൽ ഒരേ ഒരു കഥാപാത്രം മാത്രമാണുള്ളത്. ആ കഥാപാത്രം അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്. ബഹുഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാവുന്നതുകൊണ്ടും അഭിനയമികവുകൊണ്ടും സിനിമയിൽ വേറിട്ട നിൽക്കുന്ന നിത്യ മേനോനെ പ്രാണയിലേക്ക് തിരഞ്ഞെടുത്തതിന്റെ കാരണവും ഇത് തന്നെയാണ്. എല്ലാ ഭാഷയിലും ഒരുപോലെ ആരാധകരുള്ള താരം കൂടിയാണ് നിത്യ മേനോൻ.
ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രാണ. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നടത്തുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനായ പി സി ശ്രീറാം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പ്രാണ.
ഒരു നടിയാകണമെന്നാഗ്രഹിക്കാതെ സിനിമയിൽ എത്തിയ നിത്യ മേനോൻ ഇന്ത്യയിലെ തന്നെ എണ്ണം പിറന്ന മികച്ച നടിമാരിലൊരാളായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. കർണാടകയിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ച നിത്യ മേനോന്റെ ഇഷ്ടപ്പെട്ട കരിയർ ജേർണലിസം ആണ്. എന്നാൽ വിധി കൊണ്ടെത്തിച്ചത് നല്ല നടി എന്നറിയപ്പെടുന്നതിലേക്കായിരുന്നു.
എന്ത് കാര്യത്തിലും തന്റേതായ നിലപാടുകളുള്ള വ്യത്യസ്തയായ നടിയാണ് നിത്യാമേനോൻ. മലയാളികൾക്ക് അഭിമാനിക്കാനും അഹങ്കരിക്കാനുമായി സിനിമയിലേക്കെത്തിയ താരം അഭിനയിച്ച മിക്ക സിനിമകളും വിജയമായിരുന്നു.
reason why nithya menon in PRAANA movie