Connect with us

IFFK 2022 മത്സരവിഭാഗത്തിൽ “വേട്ടപ്പട്ടികളും ഓട്ടക്കാരും”, സംവിധായകൻ രാരിഷിന്റെ വികാരനിർഭരമായ കുറിപ്പ് ..!

Movies

IFFK 2022 മത്സരവിഭാഗത്തിൽ “വേട്ടപ്പട്ടികളും ഓട്ടക്കാരും”, സംവിധായകൻ രാരിഷിന്റെ വികാരനിർഭരമായ കുറിപ്പ് ..!

IFFK 2022 മത്സരവിഭാഗത്തിൽ “വേട്ടപ്പട്ടികളും ഓട്ടക്കാരും”, സംവിധായകൻ രാരിഷിന്റെ വികാരനിർഭരമായ കുറിപ്പ് ..!

സിനിമകളുടെയും ഒത്തുച്ചേരലിന്റെയും സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും വേദിയാണ് മലയാളികൾക്ക് ഐഎഫ്എഫ്കെ. തലസ്ഥാന നഗരി ഐഎഫ്എഫ്കെയ്ക്ക് വേണ്ടി ഒരുങ്ങുകയാണ്. ഓരോ ഡിസംബറിലും സിനിമയോടുള്ള അടങ്ങാത്ത പ്രണയവുമായി വണ്ടികയറുന്ന സിനിമാപ്രേമികളെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ഒരുത്സവപ്രതീതി തന്നെയാണ് ഐഎഫ്എഫ്കെ സമ്മാനിക്കുന്നത്. തിരുവനന്തപുരത്ത് ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് മേള നടക്കുന്നത്‌.

ചലച്ചിത്ര മേളയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ വേട്ടപ്പട്ടികളും ഓട്ടക്കാരും പ്രദർശിപ്പിക്കുകയാണ്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാരിഷ് ആണ്. ഇപ്പോഴിതാ തന്റെ ചിത്രം മേളയ്ക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി സംവിധായകൻ എത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

ആമയും മുയലും തമ്മിൽ ഒരു ഓട്ടമത്സരം നടത്തിയാൽ ആമ ജയിക്കുമെന്ന് ഇനിയും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ പതിയെയാണെങ്കിലും തളരാതെ മുന്നോട്ട് നീങ്ങിയാൽ ലക്ഷ്യത്തിൽ എത്തിച്ചേരുകതന്നെ ചെയ്യും. പാറക്കൂട്ടങ്ങളിൽ തട്ടി തകർന്നിട്ടും ഒരു നദിയും സമുദ്രത്തിൽ എത്താതെ പോയിട്ടില്ല. തകർന്നാലും തളരാതെ മുന്നോട്ട് പോകുക.
കൈപിടിച്ചവർക്ക്,
കൂടെനടന്നവർക്ക്,
കൂടെപ്പിറന്നവർക്ക്,
കൂടെക്കൂട്ടിയവർക്ക്,
കൂട്ടായവർക്ക്, എല്ലാത്തിനും ഉപരി ഒഴിവാക്കിയവർക്ക്, കളിയാക്കിയവർക്ക്, അവരാണ് എന്നും ഊർജ്ജം. എല്ലാവരോടും സ്നേഹം.വേട്ടപ്പട്ടികളും ഓട്ടക്കാരും ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് (IFFK-2022) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ സിനിമ തിരഞ്ഞെടുത്ത ചലച്ചിത്രഅക്കാദമിക്കും ജൂറിക്കും നന്ദി.

ഇന്ത്യന്‍ സിനിമകളുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍, സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത, മോക്യുമെന്ററി എന്ന ജോണറില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും എന്നാല്‍ വളരെ കാലിക പ്രസക്തിയുള്ളതുമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ആതിര ഹരികുമാർ നായികയാകുന്ന ചിത്രത്തിൽ മെറിൻ, കണ്ണൻ നായർ, ഹരിദാസ്, ഈഷാ രേഷു തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം ജയേഷ് സ്റ്റീഫന്‍. എഡിറ്റിംഗ് സുമേഷ് സോമനാഥന്‍ & രാരിഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബൈജു മുതംകുഴി, വിഎഫ്എക്‌സ്& പബ്ലിസിറ്റി പ്രമോദ് കെ.റ്റി, സൗണ്ട് ഡിസൈന്‍ ആശിശ് ഇല്ലിക്കല്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ രതീഷ് വിജയപ്പന്‍, ആര്‍ട്ട് രാരിഷ്, കളര്‍ കണ്‍സള്‍ട്ടന്‍്‌റ് രാഗേഷ് ആര്‍ജി, സ്റ്റുഡിയോ സ്‌ക്രീന്‍ ഫില്ലര്‍ ഡോട്ട് കോം.

More in Movies

Trending