Connect with us

ബുദ്ധിയുള്ളത് കൊണ്ട് ബിജു മേനോന്‍ ആ സിനിമയില്‍ നിന്നും പിന്മാറി.. മുകേഷ് നായകനായി ..!!

Movies

മുകേഷ് നായകനായെത്തിയ വസന്തമാളിക എന്ന സിനിമ തീയറ്ററുകളിൽ വലിയ പരാജയമായിരുന്നു. 2003ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് സരേഷ് കൃഷ്ണനായിരുന്നു. പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടോളമായ വസന്തമാളിക വീണ്ടും ചർച്ചകളിൽ നിറയുകയാണ് . ചിത്രവുമായി ബന്ധപ്പെട്ട അതിന്റെ നിർമ്മാതാവായ കെ. രാധാകൃഷ്ണന്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് അതിന് കാരണം . ആദ്യം ഈ ചിത്രത്തിലേക്ക് പരി​ഗണിച്ചിരുന്നത് ബിജു മേനോനെയായിരുന്നു. എന്നാൽ, അദ്ദേഹം അഭിനയിക്കാൻ വിസമ്മതിച്ചതോടെയാണ് മുകേഷ് ചിത്രത്തിലേക്ക് എത്തിയതെന്നാണ് നിർമ്മാതാവ് കെ. രാധാകൃഷ്ണൻ വെളിപ്പെടുത്തൽ .

ബിജു മേനോന്‍ ഉപേക്ഷിച്ച ചിത്രം മുകേഷ് ഏറ്റെടുത്തതിനെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവ് കെ. രാധാകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെ .”ആദ്യം ബിജു മേനോനെ വച്ച് ചെയ്യാനിരുന്ന പടമാണിത്. അത് ഹ്യൂമര്‍ ആണ് കംപ്ലീറ്റ്. പിന്നെ ബിജുവിന് തന്നെ തോന്നി ഇത് ചെയ്താല്‍ ശരിയാവില്ല എന്ന്. പുള്ളി അവസാനം പറഞ്ഞു ഞാന്‍ ചെയ്യില്ലെന്ന്. ഞാന്‍ ആകെ വിഷമത്തിലായി. ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്.”

”എന്റെടുത്ത് പറഞ്ഞു ‘ചേട്ടാ ഒന്നുമല്ല.. എനിക്കിത് പറ്റില്ല’ എന്ന്. അപ്പോള്‍ ‘അമ്മ’ സംഘടനയുടെ ഒരു ഷോയുടെ റിഹേഴ്‌സല്‍ എറണാകുളത്ത് നടക്കുകയായിരുന്നു. ആ സമയത്ത് മുകേഷ് അവിടെയുണ്ട്. കാഷ്വല്‍ ആയി മുകേഷിന്റെ അടുത്ത് കാര്യം പറഞ്ഞു. മുകേഷ് പറഞ്ഞു കുഴപ്പമില്ല താന്‍ ചെയ്യാമെന്ന്.”

”കഥ കേട്ടപ്പോള്‍ അത്രയും ഹ്യൂമര്‍ ട്രാക്ക് ഉള്ളതു കൊണ്ട് അത് ചെയ്യണ്ട എന്ന് തോന്നിയത് ബിജുവിന് ബുദ്ധിയുള്ളതു കൊണ്ടാണെന്ന് മുകേഷ് പറഞ്ഞു. വിവരമുള്ളത് കൊണ്ട് പിന്മാറി, ഇല്ലെങ്കില്‍ അവന്‍ ചെയ്ത് കുളമാകുമായിരുന്നു എന്ന് കറക്ട് ആയിട്ട് മുകേഷ് പറഞ്ഞു” എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

അതേസമയം, സിനിമ പരാജയപ്പെടാനുള്ള കാരണങ്ങളില്‍ ഒന്ന് ബജറ്റ് ആണെന്നും നിര്‍മ്മാതാവ് പറയുന്നു. സുരേഷ് കൃഷ്ണനെ കുറ്റം പറയില്ല. ബജറ്റില്‍ നിക്കാന്‍ വേണ്ടി എളുപ്പം ഷൂട്ട് തീര്‍ത്തു. കാലത്ത് തുടങ്ങും പട പടാന്ന് തീര്‍ത്തു പോകും. പ്രൊഡ്യൂസറെ സേവ് ചെയ്യാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് വ്യക്തമാക്കി.

More in Movies

Trending