Bollywood
പരസ്യത്തില്‍ വീണ്ടും ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും
പരസ്യത്തില്‍ വീണ്ടും ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും
ലൈം ഗിക ബോധവത്കരണ പരസ്യത്തില്‍ വീണ്ടും ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും. ഒരു സെ ക്‌സ് പ്രോഡക്ട് ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായ രണ്‍വീര്‍ ബുധനാഴ്ചയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പുതിയ പരസ്യത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. പഴയ കാല ടെലിബ്രാന്റ് പരസ്യങ്ങളുടെ മാതൃകയിലാണ് പരസ്യം വന്നിരിക്കുന്നത്.
കിടപ്പുമുറിയില്‍ പെര്‍ഫോമന്‍സ് പ്രശ്‌നങ്ങളുള്ള പുരുഷന്‍മാരുടെ പ്രശ്‌നങ്ങളാണ് വീഡിയോയില്‍ രണ്‍വീര്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം തന്റെ ബ്രാന്റിന്റെ ഉല്‍പ്പന്നം പരിചയപ്പെടുത്തുകയാണ്. ഈ ഉത്പന്നം ഉപയോഗിക്കുകയും അതില്‍ തൃപ്തനാകുകയും ചെയ്ത ജോണി സിന്‍സ് എന്ന ‘ബിസിനസ്മാനെ’ രണ്‍വീര്‍ ആദ്യം കാണിക്കുന്നു.
തുടര്‍ന്ന് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് കാണിക്കുന്ന ഡോക്ടര്‍ ആയും ജോണി സിന്‍സ് എത്തുന്നു. നേരത്തെ ഇതേ ബ്രാന്റിന്റെ ഉത്പന്നത്തിന്റെ പരസ്യത്തില്‍ രണ്‍വീറും ജോണിയും ഒന്നിച്ചിരുന്നു. ഹിന്ദി സീരിയല്‍ രീതിയിലായിരുന്നു അന്ന് പരസ്യം ചെയ്തത്. അത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.
വര്‍ഷങ്ങളായി ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്യം അപമാനകരവും മുഖത്തടിക്കുന്നതു പോലെ തോന്നിയതായും ടെലിവിഷന്‍ താരം രഷാമി ദേശായി കുറ്റപ്പെടുത്തിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പരസ്യം പങ്കിട്ടാണ് ടിവി താരം തന്റെ ശക്തമായ വിമര്‍ശനം അറിയിച്ചത്.
ലൈം ഗിക പ്രശ്‌നങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും പൊസറ്റീവായ ഇടപെടലിനും വേണ്ടിയാണ് താന്‍ ഈ ബ്രാന്റിനോട് സഹകരിക്കുന്നത് എന്ന് രണ്‍വീര്‍ വ്യക്തമാക്കിയിരുന്നു. പുരുഷന്മാരുടെ ലൈം ഗിക ആരോഗ്യത്തെ ഞങ്ങള്‍ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതില്‍ ഒരു മാറ്റം കൊണ്ടുവരുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.