Connect with us

രഞ്ജുഷയുടെ മരണം; നടിയ്ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍

Malayalam

രഞ്ജുഷയുടെ മരണം; നടിയ്ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍

രഞ്ജുഷയുടെ മരണം; നടിയ്ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു രഞ്ജുഷ മേനോന്‍. നിരവധി സീരിയലുകളില്‍ പ്രധാന വേഷങ്ങളിലേടക്കം രഞ്ജുഷ തിളങ്ങിയിട്ടുണ്ട്. നടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗം കലാകേരളം വളരെ ഞെട്ടലോടെയാണ് കേട്ടത്. ഏതാനും സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് താരം മരണപ്പെടുന്നത്. സഹപ്രവര്‍ത്തകരെല്ലാം വളരെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.

ഇന്നലെ രഞ്ജുഷയുടെ പിറന്നാള്‍ ദിനമായിരുന്നു എന്നതാണ് ശ്രദ്ധേയം. മരണത്തിന് പിന്നാലെ നടിയ്ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ശ്രീകാര്യത്തെ ഫ്‌ലാറ്റിലെ മുറിയില്‍ ഇന്നലെ രാവിലെ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷ താമസിച്ച് വരുന്നത്. ഇന്നലെ പുലര്‍ച്ചെ തന്നെ സീരിയലുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും പോയിരുന്നുവെന്നാണ് മനോജ് വ്യക്തമാക്കുന്നത്.

എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിളിച്ച് നോക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നതെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്. ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായോത്തെടെ ഏണിവെച്ച് ഫ്‌ലാറ്റിന്റെ പിന്‍വശത്തുകൂടിയാണ് കയറിയാണ് വാതില്‍ തുറന്ന് നോക്കുന്നത്.

ഈ സമയത്താണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്നും മനോജ് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫാനില്‍ നിന്നും കെട്ടഴിച്ച് നിലത്ത് ഇറക്കി പരിശോധിക്കുമ്പോള്‍ തന്നെ രഞ്ജുഷ മരിച്ചിരുന്നുവെന്നും മനോജ് വ്യക്തമാക്കുന്നു. പിന്നീട് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് പോസ്റ്റുമോര്‍ട്ടം. പറവൂര്‍ സ്വദേശിയായ രഞ്ജുഷ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ശ്രീകാര്യത്തെ ഫ്‌ലാറ്റിലാണ് താമസം.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരം സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും രഞ്ജുഷ പ്രവര്‍ത്തിച്ച് വരുന്നുണ്ടായിരുന്നു. ”ഇന്ന് ജന്മദിനം ആശംസിക്കുന്നതിന് പകരം എനിക്ക് ആദരാഞ്ജലി പറയേണ്ടി വന്നല്ലോ രഞ്ജൂ. നീ എന്തിനായിരുന്നു ഇത് ചെയ്തത്? ഒരു നിമിഷം നിന്റെ മോളെക്കുറിച്ച് ഓര്‍ക്കാമായിരുന്നില്ലേ. പ്രണാമം” എന്നാണ് സൗപര്‍ണിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നേരത്തെ നടി അശ്വതിയും രഞ്ജുഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. സാധാരണ ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ പരിചയം ഉള്ളവര്‍ ആണെകിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കില്‍ പ്രണാമം,പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓര്‍ക്കുന്നു അതോടെ അത് കഴിയുന്നു. ..പക്ഷെ അങ്ങനെ ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാന്‍ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയി. അല്ലെങ്കില്‍ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയില്‍ നിന്ന് പോയി എന്നാണ് രഞ്ജുഷയുടെ മരണത്തെക്കുറിച്ച് അശ്വതി പറഞ്ഞത്.

2009മുതല്‍ തുടങ്ങിയ സൗഹൃദം, നമുക്ക് കൂട്ടുകാര്‍ ഒരുപാട് പേരുണ്ടാകാം പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാന്‍ കഴിയുകയുള്ളു. എനിക്ക് അങ്ങനെ പങ്കുവെക്കാന്‍ വിരലില്‍ എണ്ണാന്‍ പറ്റിയ ചുരുക്കം പേരില്‍ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ എന്നാണ് അശ്വതി കൂട്ടുകാരിയെക്കുറിച്ച് പറയുന്നത്.

ഇന്ന് രാവിലെ പിറന്നാള്‍ ആശംസകള്‍ മെസ്സേജ് ചെയ്ത്, അടുത്ത വാട്‌സ്ആപ്പ് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്തു നോക്കുമ്പോള്‍ കണ്ട ആ വാര്‍ത്ത ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നിയെന്നും അശ്വതി പറയുന്നു. അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു, ആര്‍ക്കോ ടൈപ്പ് ചെയ്തതില്‍ പറ്റിയ അബദ്ധം, ‘ആശംസകള്‍’ എന്നത് മാറിപ്പോയതായിരിക്കണേ എന്ന്, പക്ഷെ അല്ല, ഞങ്ങളെ ഒക്കെ വിട്ട് രഞ്ജുമ്മ പോയി.നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. അതല്ലാതെ എനിക്കൊന്നിനും കഴിയുകയുമില്ല എന്നും അശ്വതി വികാരഭരിതയാകുന്നുണ്ട്.

ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ താരമണ് രഞ്ജുഷ. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങള്‍ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മല്‍സരാര്‍ത്ഥി ആയിരുന്നു. മികച്ച നര്‍ത്തകി കൂടിയായ താരം ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ശേഷം ഭരതനാട്യത്തില്‍ ഡിഗ്രിയും എടുത്തിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top