Connect with us

വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല, വന്ന് നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്; രഞ്ജുഷയുടെ ലിവിംഗ് ടുഗെദര്‍ പങ്കാളി മനോജ് ശ്രീകലം

Malayalam

വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല, വന്ന് നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്; രഞ്ജുഷയുടെ ലിവിംഗ് ടുഗെദര്‍ പങ്കാളി മനോജ് ശ്രീകലം

വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല, വന്ന് നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്; രഞ്ജുഷയുടെ ലിവിംഗ് ടുഗെദര്‍ പങ്കാളി മനോജ് ശ്രീകലം

മലയാള ടെലിവിഷന്‍ ലോകത്തെ നടുക്കിക്കൊണ്ടായിരുന്നു നടി രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്തെത്തിയത്. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, എന്റെ മാതാവ് തുടങ്ങിയ നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ രഞ്ജുഷ മേനോന്‍ ആത്മഹത്യ ചെയ്തു. താമസിച്ചിരുന്ന ഫഌറ്റില്‍ നടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് മരണ കാരണം എന്നത് വ്യക്തമല്ല. രജ്ഞുഷയുടെ ലിവിംഗ് ടുഗെദര്‍ പങ്കാളി പൊലീസിന് നല്‍കിയ മൊഴി പുറത്തുവന്നു.

മലയാളം ടെലിവിഷന്‍ ലോകത്ത് ക്രിയേറ്റീവ് ഡയരക്ടറായി പ്രവൃത്തിക്കുന്ന മനോജ് ശ്രീകലമാണ് രഞ്ജുഷ മേനോന്റെ പങ്കാളി. ഇരുവരും തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് ഫഌറ്റില്‍ ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവം നടന്നത്.

രാവിലെ മനോജ് ഷൂട്ടിങിനായി പോയി. ലൊക്കേഷനില്‍ വച്ച് രഞ്ജുഷയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാതായതിനെ തുടര്‍ന്ന് ഫഌറ്റില്‍ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ രഞ്ജുഷയെ കണ്ടത്. ഉടനെ തന്നെ താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്ന് മനോജ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇതിനിടയില്‍ രഞ്ജുഷയെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഫ്‌ലാറ്റിന്റെ സെക്യൂരിറ്റി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘രാവിലെ ഞാന്‍ എട്ടരയ്ക്ക് ഡ്യൂട്ടിയ്ക്ക് വന്നു. അതുകഴിഞ്ഞപ്പോള്‍ പുള്ളിക്കാരിയുടെ ഹസ്ബന്‍ഡ് വിളിച്ചിട്ട് അണ്ണാ വൈഫ് എഴുനേല്‍ക്കുന്നില്ല. ഒന്ന് പോയി ബെല്‍ അടിക്കാന്‍ പറഞ്ഞു. ഞാന്‍ പോയി നാലഞ്ച് പ്രാവശ്യം ബെല്‍ അടിച്ചിട്ടും അനക്കം ഒന്നും ഇല്ലായിരുന്നു. ഞാന്‍ പുള്ളിയോട് വിളിച്ചു പറഞ്ഞു തുറക്കുന്നില്ല എന്ന്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുള്ളി വന്നു. പുള്ളിയും പോയി ബെല്‍ അടിക്കുകയും ഡോറില്‍ തട്ടി വിളിക്കുകയും ചെയ്തു. എന്നിട്ടും അനക്കം ഒന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ പുള്ളിയ്ക്ക് ഒരു ഏണി കൊടുത്തു. അതില്‍ കൂടി ആ ഫ്‌ലാറ്റിന്റെ പിറകുവശത്ത് കയറാം. കയറി നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. അവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ ഞാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. എനിക്ക് പകരം ഉള്ള ആള്‍ പറഞ്ഞത് ഇന്നലെയൊക്കെ അവര്‍ അവിടെ ഉണ്ടായിരുന്നു ഷൂട്ടിങ്ങിനൊന്നും പോയില്ലന്നു ആണ്’ എന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫഌറ്റിലെ സെക്യൂരിറ്റി പറയുന്നു.

രാവിലെ എട്ടുമണിക്ക് മുന്‍പ് രഞ്ജുഷയുടെ പങ്കാളി മനോജ് പുറത്തേക്ക് പോയിരുന്നു. അതിനു ശേഷം ഇന്ന് സീരിയല്‍ ഷൂട്ടിങ്ങിനു പോകേണ്ടിയിരുന്ന രഞ്ജുഷയെ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചിട്ട് രഞ്ജുഷ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ മനോജിനെ വിളിച്ചു. പിന്നീട് മനോജ് നേരിട്ട് ഫ്‌ലാറ്റിലേക്ക് വരികയായിരുന്നു. ഒന്നാം നിലയിലാണ് ഇവരുടെ ഫ്‌ലാറ്റ്. സെക്യൂരിറ്റി നല്‍കിയ ഏണി ഉപയോഗിച്ച് ഒന്നാം നിലയിലെ ഫ്‌ലാറ്റിന്റെ പിന്‍വശത്താണ് മനോജ് എത്തിയത്.

പിന്‍വശത്തെ ബാല്‍ക്കണിയോട് ചേര്‍ന്നുള്ള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തുറന്നു കിടന്ന വാതില്‍ വഴി അകത്തു കയറി നോക്കിയപ്പോഴാണ് രഞ്ജുഷയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി പോലീസ് മൃതദേഹം ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മറ്റും. അതിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളു. ആ ത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രഞ്ജുഷയെ ആ ത്മഹത്യയിലേക്ക് നയിച്ചത് എന്താണ് എന്നും എന്തെങ്കിലും സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

ആലിപ്പഴം, അക്ഷരത്തെറ്റ് , മിസിസ് ഹിറ്റ്‌ലര്‍, രണ്ടാമതൊരാള്‍, സൂര്യപുത്രി, വിവാഹിത, വൃന്ദാവനം തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളുടെ ക്രിയേറ്റീവ് ഡയരക്ടറായി പ്രവൃത്തിച്ചിട്ടുള്ള ആളാണ് മനോജ് ശ്രീകലം. മിസ്റ്റര്‍ ഹിറ്റ്‌ലര്‍ സീരിയലില്‍ രഞ്ജുഷയും അഭിനയിച്ചിരുന്നു. ബോംബെ മാര്‍ച്ച് 12, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട് തുടങ്ങിയ നരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള രഞ്ജുഷ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

പൊലീസ് ഡിപ്പാട്‌മെന്റിലെ എസ് ഐ ആയിരുന്നു രഞ്ജുഷയുടെ അച്ഛന്‍. അഭിനയത്തിലും ഡാന്‍സിലും എല്ലാം അച്ഛനും അമ്മയും വലിയ സപ്പോര്‍ട്ട് ആണ് എന്ന് രഞ്ജുഷ മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രഞ്ജുഷ ഏക മകളാണ്. പഠനത്തിലെല്ലാം രഞ്ജുഷ നല്ല മിടുക്കിയായിരുന്നു എന്നാണ് അച്ഛനും അമ്മയും പറയുന്നത്. ഇംഗഌഷില്‍ ബിരുദാനന്തരബിരുദം എടുത്ത രഞ്ജുഷ നൃത്തത്തിലും ഡിഗ്രി നേടിയെടുത്തിരുന്നു. ചെറുപ്പം മുതലേ പഠനത്തിലും കലയിലും മിടുക്കി ആയിരുന്നു രഞ്ജുഷ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top