Connect with us

മെയ്തി ആചാരപ്രകാരം രണ്‍ദീപ് ഹൂഡ വിവാഹിതനായി

Actor

മെയ്തി ആചാരപ്രകാരം രണ്‍ദീപ് ഹൂഡ വിവാഹിതനായി

മെയ്തി ആചാരപ്രകാരം രണ്‍ദീപ് ഹൂഡ വിവാഹിതനായി

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ദീപ് ഹൂഡ. ഇപ്പോഴിതാ താരം വിവാഹിതനായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തിയത്. നടിയും മോഡലുമായ മണിപ്പൂര്‍ സ്വദേശി ലിന്‍ ലെയ്ഷറാം ആണ് വധു. ഇംഫാലില്‍ വെച്ച് മെയ്തി ആചാരപ്രകാരം നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത വേഷത്തിലാണ് വധൂവരന്‍മാര്‍ എത്തിയത്.

വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ രണ്‍ദീപ് ഹൂഡ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി ആരാധകര്‍ എത്തുന്നുണ്ട്. കൂടുതല്‍പേരും ഇരുവരുടേയും പരമ്പരാഗത വിവാഹ വേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

വധുവിന്റെ പാരമ്പര്യത്തിന് അനുസരിച്ച് വിവാഹം കഴിക്കുന്നതിലെ സന്തോഷം രണ്‍ദീപ് നേരത്തെ പങ്കുവെച്ചിരുന്നു. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്ന് താരം അറിയിച്ചുണ്ട്.

ഓം ശാന്തി ഓം, മേരി കോം, ജാനേ ജാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ലിന്‍ ബിസിനസുകാരി കൂടിയാണ്. ഹൈവേ, സുല്‍ത്താന്‍, ലാല്‍ രംഗ്, ഡി തുടങ്ങി ഒട്ടനവധി ഹിന്ദി ചിത്രങ്ങളില്‍ രണ്‍ദീപ് ഹൂഡ വേഷമിട്ടിട്ടുണ്ട്.

More in Actor

Trending