Connect with us

കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷം; മതവികാരം വ്രണപ്പെടുത്തി, രണ്‍ബിറിനും കുടുംബത്തിനുമെതിരെ പോലീസില്‍ പരാതി

News

ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബിര്‍ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി പൊലീസില്‍ പരാതി. മുംബൈ സ്വദേശി സഞ്ജയ് തിവാരി എന്ന വ്യക്തിയാണ് മുംബൈയിലെ ഘട്‌കോപ്പര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷിക്കുന്ന രണ്‍ബിര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായത്.

കപൂര്‍ ഫാമിലിക്കൊപ്പമാണ് രണ്‍ബിറും ആലിയ ഭട്ടും ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. കേക്കില്‍ അല്‍പ്പം മദ്യം ഒഴിച്ച ശേഷം തീകൊളുത്തുന്ന രണ്‍ബിറിനെ വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ ‘ജയ് മാതാ ദി’ എന്നാണ് രണ്‍ബിര്‍ പറയുന്നത്.

ഹിന്ദുമതത്തില്‍, മറ്റ് ദേവതകളെ ആവാഹിക്കുന്നതിന് മുമ്പ് അഗ്‌നിദേവനെ വിളിക്കാറുണ്ട്. എന്നാല്‍ രണ്‍ബീര്‍ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോള്‍ ബോധപൂര്‍വം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തു’ പരാതിയില്‍ പറയുന്നു.

ഐ. പി. സി 295 എ, 298,500, 34 എന്നീ വകുപ്പുകള്‍ പ്രകാരം രണ്‍ബിറിനും കുടുംബത്തിനുമെതിരെ കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് രണ്‍ബിര്‍ കപൂറിനെതിരെ ട്രോളുകളും വിമര്‍ശനങ്ങലുമായി രംഗത്തെത്തിയത്.

More in News

Trending

Recent

To Top