Social Media
മേക്കപ്പില്ലെങ്കിലെന്താ രംഭ സുന്ദരി തന്നെ; ചിത്രം പങ്കുവെച്ച് താരം
മേക്കപ്പില്ലെങ്കിലെന്താ രംഭ സുന്ദരി തന്നെ; ചിത്രം പങ്കുവെച്ച് താരം
വിവാഹ ശേഷം സിനിമയിൽ നിന്ന് പിന്മാറിയെങ്കിലും പ്രേക്ഷകരുടെ പ്രിയ നടിയാണ് രംഭ.
സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി രംഭ സംവദിക്കാറുണ്ട്. യുഎസില്‍ താമസിക്കുന്ന രംഭ ലോക്ക്ഡൗണ്‍ കാലത്ത് പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച അനുഭവമൊക്കെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഒരു പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേക്കപ്പില്ലാത്ത ചിത്രമാണെന്നും ഭര്‍ത്താവ് ഇന്ദ്രനാണ് ഇത് രാവിലെ തന്നെ പകര്‍ത്തിയതെന്നും രംഭ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. താരത്തിന്‍്റെ ചിത്രത്തിന്‍്റെ താഴെ കമന്‍്റുകളുമായി ആരാധകരും എത്തിക്കഴിഞ്ഞു.2010ല്‍ രംഭ ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഥനെ വിവാഹം ചെയ്തതിനു ശേഷമാണ് കാനഡയിലേക്ക് എത്തിയത്. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണുള്ളത്.സര്‍ഗം, ചമ്ബക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലാണ് രംഭ അഭിനയിച്ചിട്ടുള്ളത്.