Malayalam
ഇന്‍സ്റ്റയില്‍ ഭര്‍ത്താവിനെ ഫോളോ ചെയ്യാത്തത് ഈ നടി കാരണം; തുറന്ന് പറഞ്ഞ് രംഭ
ഇന്‍സ്റ്റയില്‍ ഭര്‍ത്താവിനെ ഫോളോ ചെയ്യാത്തത് ഈ നടി കാരണം; തുറന്ന് പറഞ്ഞ് രംഭ
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഭോജ്പുരി ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. അതേവര്‍ഷം തന്നെ നടി മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു. വിനീത് നായകനായ സര്‍ഗത്തിലെ തങ്കമണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാണ്. മലയാളത്തില്‍ ആകെ 8 സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് രംഭയെ.
വിവാഹ ശേഷം സിനിമ വിട്ട് കാനഡയിലേക്ക് താമസം മാറിയെങ്കിലും സിനിമയെ മറന്നിട്ടില്ല രംഭ. നല്ല വേഷം കിട്ടിയാല്‍ വീണ്ടും അഭിനയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട് താരത്തിന്. രംഭയുടെ അഭിമുഖത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താന്‍ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാറില്ല എന്നാണ് രംഭ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതിന് പിന്നിലെ കാരണം നടി തമന്നയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.
‘ഞാന്‍ അദ്ദേഹത്തെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യാറില്ല. അതിനൊരു കാരണമുണ്ട്. അദ്ദേഹം ഇന്‍സ്റ്റ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ആദ്യം എന്നെ ഫോളോ ചെയ്യണം എന്ന്. പക്ഷേ പുള്ളി പറഞ്ഞു അത് പറ്റില്ല ഞാന്‍ തമന്നയെ ഫോളോ ചെയ്യും എന്ന്.’ ‘എന്നിട്ട് ആദ്യം തമന്നയെ ഫോളോ ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ നിങ്ങളെ ഞാനും ഫോളോ ചെയ്യില്ല. നിങ്ങള്‍ക്ക് എന്റെ ഇന്‍സ്റ്റയില്‍ നോക്കിയാല്‍ അറിയാം, ഞാന്‍ പുള്ളിയെ ഫോളോ ചെയ്യുന്നില്ല’ എന്നാണ് രംഭ പറയുന്നത്. ഈ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും രംഭ പറഞ്ഞിരുന്നു. സിനിമ എന്റെ രക്തത്തിലുള്ളതാണ്. സിനിമയാണ് ഞങ്ങള്‍ക്ക് ജീവിതം തന്നത്. പക്ഷെ സിനിമയില്‍ അഭിനയിക്കുന്ന കാലത്തേ എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. വിവാഹം കഴിക്കണം, കുട്ടികളുണ്ടാകണം, കുടുംബം വേണമെന്നൊക്കെ. അക്കരപ്പച്ച എന്ന് പറയാറില്ലേ. എന്റെ അമ്മയും ചേച്ചിയുമെല്ലാം അവരുടെ ഇഷ്ടാനുസരണം ഭക്ഷണം കഴിക്കും. അവര്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്.
പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയല്ല. അന്നൊക്കെ ഷൂട്ടിംഗ് വളരെ സ്ട്രിക്റ്റാണ്. ഏഴ് മണിക്കുള്ള ഷോട്ട് ആണെങ്കില്‍ ഏഴ് മണിക്ക് തന്നെയെടുക്കും. സംവിധായകരില്‍ സുന്ദര്‍ സിക്കൊപ്പം മാത്രമാണ് ജോളിയായിരുന്നത്. വൈകിയാലും അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നെന്നും രംഭ ഓര്‍ത്തു. പഴയ രംഭയെ സ്വയം മിസ് ചെയ്യുമ്പോള്‍ പഴയ ഗാനരംഗങ്ങള്‍ കാണും. ഞാനാണോ ഇങ്ങനെ ചെയ്തതെന്ന് തോന്നും. വിദേശത്താണെങ്കിലും നാട് അധികം മിസ് ചെയ്യുന്നില്ല. കാരണം നേരത്തെയും ഞാനധികം ചുറ്റിക്കറങ്ങുന്ന ആളായിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ വീട്ടില്‍ വരും എന്നും നടി പറഞ്ഞു.
കാനഡയില്‍ പോയപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം വന്നു. നടിയായിരിക്കുമ്പോള്‍ എല്ലായിടത്തും കൂട്ടമായാണ് പോകുക. അസിസ്റ്റന്റുകളെല്ലാം ഉണ്ടാകും. എന്നാല്‍ കാനഡയില്‍ സെറ്റില്‍ഡ് ആയ ശേഷം ഞാന്‍ സ്വയം ്രൈഡവ് ചെയ്യും. ഒറ്റയ്ക്ക് ഷോപ്പിംഗിന് പോകും. കുട്ടികളെ സ്‌കൂളില്‍ കൊണ്ട് വിടും. എല്ലാം താന്‍ തന്നെയാണ് ചെയ്യുന്നതെന്നും രംഭ വ്യക്തമാക്കി. എആര്‍ റഹ്മാനെ ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഫോളോ ചെയ്തു. അദ്ദേഹം തിരിച്ച് ഫോളോ ചെയ്തില്ല. ഞാന്‍ അണ്‍ഫോളോ ചെയ്തു. നിരവധി തവണ അദ്ദേഹത്തെ ഫോളോ ചെയ്യുകയും അണ്‍ഫോളോ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് രംഭ വ്യക്തമാക്കി. ഇടയ്ക്ക് മീനയെ അണ്‍ഫോളോ ചെയ്യും. എന്റെ മെസേജിന് അവള്‍ മറുപടി തരില്ല. ഉടനെ ഞാന്‍ അണ്‍ഫോളോ ചെയ്യും. തിരക്കിലായിരുന്നതിനാല്‍ മെസേജ് കണ്ടില്ല എന്ന് പറഞ്ഞാല്‍ തിരിച്ച് ഫോളോ ചെയ്യും. അങ്ങനെ വിരട്ടാറേ ഉള്ളൂവെന്നാണ് നടി പറഞ്ഞത്.
2010 ലാണ് നടി വിവാഹിതയായത്. ഇന്ദ്രകുമാര്‍ പത്മനാഥന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇന്ദ്രകുമാറിനും രംഭയ്ക്കും മൂന്ന് മക്കളാണ്. ലാന്യ, സാഷ എന്നീ പെണ്‍മക്കളും ഏറെ പ്രാര്‍ഥനകളുടെ ബലമായി രംഭയുടെ ആഗ്രഹം പോലെ ഷിവിന്‍ എന്ന് പേരുള്ള ആണ്‍കുട്ടിയുമാണ് നടിക്കുള്ളത്. 2018 സെപ്റ്റംബറിലായിരുന്നു രംഭയ്ക്ക് മൂന്നാമതും കുഞ്ഞ് ജനിക്കുന്നത്. ഭര്‍ത്താവിനെ ബിസിനസില്‍ സഹായിച്ച് രംഭയും ഏറെനാളുകളായി കാനഡയിലെ ടൊറന്റോയില്‍ ആണ്. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ യഥാര്‍ഥ പേര് വിജയലക്ഷ്മി എന്നാണ്. ആദ്യ കാലങ്ങളില്‍ സിനിമയില്‍ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനീതിനെ നായകനാക്കി സംഗീത പശ്ചാത്തലത്തില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലുടെ രംഭ മലയാളത്തില്‍ എത്തിയത്. ഈ ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി രംഭ മാറി. മലയാളത്തില്‍ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് സ്വന്തം ഭാഷയായ തെലുങ്കിലേക്കും തമിഴിലേക്കും ഒക്കെ പോയെങ്കിലും ചമ്പക്കുളം തച്ചന്‍ എന്ന സിനിമയില്‍ വീണ്ടും വിനീതിന്റെ നായികയായി എത്തി.