Actress
ഞാന്‍ ഇല്ലാത്ത സമയത്ത് ഉപയോഗിക്കാന്‍ വേണ്ടി ചെറിയൊരു അടുക്കളയുണ്ട്, എന്റെ അടുക്കളയില്‍ ആരും കയറാന്‍ പാടില്ല, എനിക്ക് അത് ഇഷ്ടമല്ല; എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്ന് നടി രംഭ
ഞാന്‍ ഇല്ലാത്ത സമയത്ത് ഉപയോഗിക്കാന്‍ വേണ്ടി ചെറിയൊരു അടുക്കളയുണ്ട്, എന്റെ അടുക്കളയില്‍ ആരും കയറാന്‍ പാടില്ല, എനിക്ക് അത് ഇഷ്ടമല്ല; എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്ന് നടി രംഭ
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളില്‍ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ ഗ്ലാമറസായി അഭിനയിക്കാന്‍ തയ്യാറായ രംഭ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി. മീന, റോജ, സൗന്ദര്യ തുടങ്ങിയ നടിമാരെല്ലാം കരിയറില്‍ തിളങ്ങി നിന്ന കാലഘട്ടമായിരുന്നു അത്. മലയാള ചിത്രം സര്‍ഗത്തിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. വലിയ മേക്കോവറാണ് തുടര്‍ന്നുള്ള സിനിമകളില്‍ രംഭയ്ക്ക് വന്നത്.
അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍സ്റ്റാറുകളുടെ നായികയായെത്താന്‍ രംഭയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, കമല്‍ ഹാസന്‍ സല്‍മാന്‍ ഖാന്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. ഇന്നും രംഭയെ മറക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ രംഭ പറഞ്ഞ കാര്യങ്ങളാണു ശ്രദ്ധ നേടുന്നത്. സിനിഉലകം എന്ന തമിഴ് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രംഭ തന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ഭര്‍ത്താവിനെ കുറിച്ചും കുട്ടികളെ കുറിച്ചും സംസാരിച്ച രംഭ തന്റെ അടുക്കളയെക്കുറിച്ചും സംസാരിച്ചു.
‘ചെന്നൈയിലെ വീട്ടില്‍ വലിയ അടുക്കളയുണ്ട്. പക്ഷെ ഞാന്‍ ഇല്ലാത്ത സമയത്ത് ഉപയോഗിക്കാന്‍ വേണ്ടി ചെറിയൊരു അടുക്കള പണിതിട്ടുണ്ട്. അതില്‍ ക്യാമറ വെച്ചിട്ടുണ്ട്. ആരും എന്റെ അടുക്കളയില്‍ കയറാന്‍ പാടില്ല. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണം. അത് എന്റെ ടെറിട്ടറി ആണ്’ എന്നാണ് രംഭ അഭിമുഖത്തില്‍ പറഞ്ഞത്.
2010 ലാണ് നടി വിവാഹിതയായത്. ഇന്ദ്രകുമാര്‍ പത്മനാഥന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇന്ദ്രകുമാറിനും രംഭയ്ക്കും മൂന്ന് മക്കളാണ്. ലാന്യ, സാഷ എന്നീ പെണ്‍മക്കളും ഏറെ പ്രാര്‍ഥനകളുടെ ബലമായി രംഭയുടെ ആഗ്രഹം പോലെ ഷിവിന്‍ എന്ന് പേരുള്ള ആണ്‍കുട്ടിയുമാണ് നടിക്കുള്ളത്. 2018 സെപ്റ്റംബറിലായിരുന്നു രംഭയ്ക്ക് മൂന്നാമതും കുഞ്ഞ് ജനിക്കുന്നത്.
ഭര്‍ത്താവിനെ ബിസിനസില്‍ സഹായിച്ച് രംഭയും ഏറെനാളുകളായി കാനഡയിലെ ടൊറന്റോയില്‍ ആണ്. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ യഥാര്‍ഥ പേര് വിജയലക്ഷ്മി എന്നാണ്. ആദ്യ കാലങ്ങളില്‍ സിനിമയില്‍ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനീതിനെ നായകനാക്കി സംഗീത പശ്ചാത്തലത്തില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലുടെ രംഭ മലയാളത്തില്‍ എത്തിയത്.
ഈ ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി രംഭ മാറി. മലയാളത്തില്‍ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് സ്വന്തം ഭാഷയായ തെലുങ്കിലേക്കും തമിഴിലേക്കും ഒക്കെ പോയെങ്കിലും ചമ്പക്കുളം തച്ചന്‍ എന്ന സിനിമയില്‍ വീണ്ടും വിനീതിന്റെ നായികയായി എത്തി.