Connect with us

ആദിപുരുഷിന് പിന്നാലെ വീണ്ടും രാമായണം, രാമനും രാവണനുമായി എത്തുന്നത് ഈ താരങ്ങള്‍; വിഎഫ്എക്‌സ് ചെയ്യുന്നത് ഓസ്‌കര്‍ നേടിയ കമ്പനി

News

രാമായണത്തെ ആസ്പദമാക്കി ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി ഒരു സിനിമ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സീതയായി സായ് പല്ലവിയെത്തുമ്പോള്‍ രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടുമെന്നാണ് വിവരം. കന്നട താരം യാഷ് രാവണനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. സീതയുടെ വേഷത്തില്‍ ആലിയ ഭട്ട് വേഷമിടുന്നുവെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡേറ്റില്ലാത്തത് കൊണ്ട് ആലിയ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുക്കുന്നത്. സീതയെയും രാമനെയും ചുറ്റിപ്പറ്റിയാണ് ആദ്യഭാഗം ഒരുക്കുന്നത്. 15 ദിവസങ്ങളാണ് യാഷ് ചിത്രത്തിനായി നല്‍കിയിരിക്കുന്നത്.

രാമായണത്തെ ആസ്പദമാക്കി ഈ വര്‍ഷം ആദിപുരുഷ് എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. പ്രഭാസ് പ്രധാനവേഷത്തിലെത്തിയ ചിത്രം ഓം റൗട്ടാണ് സംവിധാനം ചെയ്തത്. കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിഎഫ്എക്‌സിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട ചിത്രമാണ് ആദിപുരുഷ്. 500 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 350 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

More in News

Trending

Recent

To Top