Connect with us

ദിലീപിന്റെ സ്വഭാവം എനിക്ക് അറിയാം, നടി ആക്രമിക്കപ്പെട്ട കേസിലൊന്നും പങ്കില്ല; ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ്

Malayalam

ദിലീപിന്റെ സ്വഭാവം എനിക്ക് അറിയാം, നടി ആക്രമിക്കപ്പെട്ട കേസിലൊന്നും പങ്കില്ല; ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ്

ദിലീപിന്റെ സ്വഭാവം എനിക്ക് അറിയാം, നടി ആക്രമിക്കപ്പെട്ട കേസിലൊന്നും പങ്കില്ല; ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതിനോടകം തന്നെ നിരവധി ട്വിസ്റ്റുകളാണ് സംഭവിച്ചത്. ഇതിനോടകം തന്നെ ഇരയ്‌ക്കൊപ്പവും കേസിലെ എട്ടാം പ്രതിയായ ദിലീപിനൊപ്പമെന്നും ചേരി തിരിഞ്ഞ്, സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി പേരാണ് അണിനിരന്നത്. ഞാനറിയുന്ന ദിലീപ് അത്തരമൊരു കുറ്റം ചെയ്യില്ലെന്നായിരുന്നു പലരുടേയും വാദം. ഈ കേസിന്റെ തുടക്കത്തില്‍ ഏറെ നാള്‍ നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു നടന്‍ ദിലീപിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ദിലീപ് കൊടുത്ത ക്വട്ടേഷന്‍ പ്രകാരം പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് വാദം. കേസില്‍ അറസ്റ്റ് ചെയ്ത ദിലീപിന് 85 ദിവസത്തോളം റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ചന്ദ്രകുമാര്‍. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെപ്പെട്ടെന്നാണ് ചന്ദ്രകുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

മലയാള സിനിമയില്‍ 36 വര്‍ഷമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ് ചന്ദ്രകുമാര്‍. ദിലീപിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോണ്‍, പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന സിംഹാസനം എന്നീ രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ് ചന്ദ്രകുമാര്‍.

പെട്ടെന്ന് തട്ടിക്കൂട്ടിയ പടമായിരുന്നു ഡോണ്‍. എന്ത് തന്നെയായാലും ആ സിനിമകൊണ്ടാണ് ഒരു പ്രൊഡ്യൂസറായി മാറിയത്. അതില്‍ നിന്ന് ലാഭം ഒന്നും ഉണ്ടായില്ല. ദിലീപിനൊക്കെ എങ്ങനെ ശമ്പളം കൊടുത്തു എന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്നും പറയുന്നില്ല. പുള്ളി ഇപ്പോള്‍ വിഷമിച്ചിരിക്കുന്ന സമയമാണ്. ആ സമയത്ത് ഞാന്‍ ഓരോ നമ്പറും കൊണ്ട് വന്നാല്‍ അത് ശരിയാണോ.

ദിലീപിന്റെ സ്വഭാവം എനിക്ക് അറിയാം. നടി ആക്രമിക്കപ്പെട്ട കേസിലൊന്നും പങ്കില്ലെന്നും എനിക്ക് അറിയാം. ഇത് കാണുമ്പോള്‍ ചിലരൊക്കെ വന്ന് മറുപടി പറയും. അവരൊക്കെ ധൈര്യമുണ്ടേല്‍ നേരിട്ട് വന്ന് പറയട്ടെ. എന്നെ ചിലര്‍ വഞ്ചിട്ടുണ്ട്. അതിനൊക്കെ ഞാന്‍ മറുപടി ചോദിക്കും. ആരെയും അങ്ങനെ വെറുതെ വിടില്ലെന്നും നിര്‍മ്മാതാവ് പറയുന്നു.

നേരത്തെ മദ്രാസിലായിരിക്കുമ്പോള്‍ മകന് ചില അസുഖങ്ങള്‍ വന്ന് നാട്ടിലേയ്ക്ക് വരേണ്ടി വന്ന സമയത്ത് ചെക്കുക്കള്‍ ഒപ്പിട്ട് ഒരാളെ ഏല്‍പ്പിച്ചു. അതെല്ലാം അവര്‍ അടിച്ചോണ്ട് പോയി. അതിനെല്ലാം ഞാന്‍ മറുപടി പറയിപ്പിക്കും. കഷ്ടപ്പെട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. എന്റെ കയ്യില്‍ നിന്ന് എടുത്ത പൈസ ഞാന്‍ തിരികെ വാങ്ങിച്ചിരിക്കും.

സാഹചര്യം കണ്ട് നിന്ന് കളയുക എന്നുള്ള ഒരു സ്വഭാവം സിനിമയിലുണ്ട്. ഒരു നടനെങ്ങാനും രണ്ട് ദിവസം വന്നില്ലെങ്കില്‍ നമ്മുടെ കൂട്ടത്തില്‍ ഉള്ള ആളുകള്‍ തന്നെ അസോസിയേഷനില്‍ പരാതി കൊടുക്കാന്‍ പറയും. എന്നിട്ട് അവന്‍ തന്നെ മറ്റേയാളെ വിളിച്ച് പറയും, പരാതിയും കൊണ്ട് അങ്ങോട്ട് വന്നിട്ടുണ്ടേ, ഞാന്‍ പോവണ്ടാ പോവണ്ടാ എന്ന് പറഞ്ഞതാണെന്നും. നമ്മള്‍ പ്രൊഡ്യൂസറാണെങ്കില്‍ വലിയ കപ്പില്‍ ചായ കൊണ്ടുതരും. പ്രൊഡ്യൂസറല്ലെങ്കില്‍ അത് ആറ് വര്‍ഷം പഴക്കമുള്ള സ്റ്റീല്‍ ഗ്ലാസിലായിരിക്കുമെന്നും ചന്ദ്രകുമാര്‍ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി അടുത്ത ദിവസം പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. സര്‍ക്കാരും പരാതിക്കാരിയും കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല.

ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളില്‍ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണം എന്ന് നിര്‍ദേശിച്ചു. കേസിലെ വിചാരണ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടാണ് ദിലീപിന്റെ ഹരജി. അതേസമയം, കോടതി മാറ്റമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരായ നടി നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

Continue Reading
You may also like...

More in Malayalam

Trending