Connect with us

അയ്യാ എപ്പടി അയ്യാ ഒറ്റക്ക്… ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്!

Malayalam

അയ്യാ എപ്പടി അയ്യാ ഒറ്റക്ക്… ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്!

അയ്യാ എപ്പടി അയ്യാ ഒറ്റക്ക്… ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്!

ഹിറ്റുകളുടെ രാജാവായ ഷാജി കൈലാസ് മലയാളികൾക്ക് ഒരു വികാരമാണ്. അതൊരു ബ്രാൻഡാണ്. നരസിംഹവും വല്യേട്ടനും കമ്മീഷണറും ആറാം തമ്പുരാനും ദി ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങും മാഫിയയും മഹാത്മയും രുദ്രാക്ഷവും തുടങ്ങി ഒട്ടനവധി മലയാള സിനിമകൾ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാൻ കൂടിയാണ് ഷാജി കൈലാസ്.

1993-2000 വരെയുള്ള കാലഘട്ടത്തിൽ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഒരുപാട് തീപ്പൊരി സിനിമകൾ ഷാജി കൈലസാസ് നൽകിയിട്ടുണ്ട്. പിന്നീട് എടുത്ത സിനിമകൾ പരാജയം ഏറ്റുവാങ്ങിയപ്പോൾ 2005, 2006 വർഷങ്ങളിൽ വീണ്ടും ഹിറ്റുകൾ സൃഷ്ടിച്ചു. ശേഷം വീണ്ടും പരാജയങ്ങളുടെ നീണ്ട നിര. ഒമ്പത് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കടുവ റിലീസ് ചെയ്തപ്പോൾ പഴയ ഷാജി കൈലാസിനെ മലയാളികൾക്ക് തിരികെ ലഭിച്ചു.

കടുവയ്ക്ക് ശേഷം കാപ്പയിലൂടെ മറ്റൊരു ഹിറ്റ് സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് . പൃഥ്വിരാജ് നായകനായി എത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

രണ്ട് കാലഘട്ടങ്ങളിലായി പറഞ്ഞു പോകുന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ കൊട്ട മധുവിന്റെ ലോക്കൽ ഗുണ്ടയായുള്ള ആദ്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്തിരുന്നു. താടി ട്രിം ചെയ്ത് ടൈറ്റ് ഷർട്ടുമായി ബുള്ളറ്റിൽ ഇരിക്കുന്ന കിടിലൻ ലുക്കിൽ ആണ് മധുസൂദനൻ എന്ന കൊട്ട മധുവായി പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലിരിക്കുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.

ഇത്തവണ ഫെസ്റ്റിവൽ സീസൺ ആയ ക്രിസ്തുമസ് റിലീസ് ആയി കാപ്പ വരുന്നത് വമ്പൻ താരാ നിരയുമായിട്ടാണ് ..പഴയ ആരവങ്ങളും ഉത്സവ അന്തരീക്ഷവുമായി തീയേറ്ററിൽ ഒരു ഷാജി കൈലാസ് സിനിമ വീണ്ടും സംഭവിക്കുന്നു.പല വെള്ളിയാഴ്ചകളിൽ ആയി പല പല സംവിധായകരെ പ്രേക്ഷകർ തിരഞ്ഞെടുത്തു.. ചിലരെ വാഴ്ത്തി ചിലരെ തളർത്തി.ഒരു വെള്ളിയാഴ്ച ഷാജി കൈലാസ് എന്ന സംവിധായകന്റെ അസ്തമയം ഉണ്ടായി.. ഇപ്പോൾ ശക്തമായ ഒരു തിരിച്ചുവരവിന്റെ പാതയിൽ ആണ്.. സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക വാച്ച്, കൂളിംഗ് ഗ്ലാസ്സ്, ചെരുപ്പ് എല്ലാം ഊരി വച്ച ശേഷം മാത്രം വില്ലനെ തല്ലുന്ന നായകൻ.തല്ല് തുടങ്ങുന്നതിനു മുൻപും അതിനു ശേഷവും മാസ്സ് ഡയലോഗുകൾ നിർബന്ധം അതിനു അകമ്പടിയായി തട്ടുപൊളിപ്പൻ ബിജിഎം.ഇതെല്ലാം ഷാജി കൈലാസ് സിനിമകളുടെ മുഖ മുദ്രകൾ ആയിരുന്നു.

അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്യുക ആയിരുന്നു.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഖലീഫ’ എന്നാണ് ചിത്രത്തിന്‍റെ പേര്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരി​ഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഡിഒപി. ജേക്സ് ബിജോയിയുടേതാണ് സം​ഗീതം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. വിലായത്ത് ബുദ്ധ, സലാർ,, കാളിയൻ, ആടുജീവിതം, എമ്പുരാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളും പൃഥ്വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More in Malayalam

Trending

Recent

To Top