Malayalam
ദിലീപ് ചിത്രത്തിൽ ജോയിൻ ചെയ്ത് തമന്ന, പൂക്കൾ നൽകി സ്വീകരിച്ച് ജനപ്രിയ നായകൻ
ദിലീപ് ചിത്രത്തിൽ ജോയിൻ ചെയ്ത് തമന്ന, പൂക്കൾ നൽകി സ്വീകരിച്ച് ജനപ്രിയ നായകൻ
രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ജോയിൻ ചെയ്ത് നടി തമന്ന. സെറ്റിലെത്തിയ തമന്നയെ പൂക്കൾ നൽകി ദിലീപ് സ്വീകരിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയിൽ തമന്ന വേഷമിടുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും നാളുകൾക്ക് മുൻപ് ആരംഭിച്ചിരുന്നു.
ആദ്യ ഷോട്ടില്‍ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ബോളിവുഡ് താരം ഡിനോ മോറിയയും ചിത്രത്തില്‍ വേഷമിടുന്നു. ബോളിവുഡ്ഡിലെ അഞ്ചു അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകുമെന്ന് സംവിധായകന്‍ പറഞ്ഞു.
അജിത് വിനായകാ ഫിലിംസിന്റെ ബാനറില്‍ വിനായകാ അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി ദുരുഹതകള്‍ ഒരുക്കി ജേര്‍ണി ക്രൈം ത്രില്ലര്‍ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.ഉദയ്കൃഷ്ണയുടേതാണു തിരക്കഥ.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. കൊച്ചി, യു.പി, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നടൻ ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു.
