Connect with us

മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന വാശിയില്‍ ഫിയോക്; അടിയന്തര യോഗം വിളിച്ച് സിനിമാ സംഘടനകള്‍

Malayalam

മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന വാശിയില്‍ ഫിയോക്; അടിയന്തര യോഗം വിളിച്ച് സിനിമാ സംഘടനകള്‍

മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന വാശിയില്‍ ഫിയോക്; അടിയന്തര യോഗം വിളിച്ച് സിനിമാ സംഘടനകള്‍

വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന കടുത്ത തീരുമാനത്തിലാണ് ഫിയോക്. ഇതിനിടെ ഇന്ന് ഫിയോക്കിന്റെ യോഗം കൊച്ചിയില്‍ നടക്കും. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ഉടന്‍ തന്നെ ഫിയോക്കിന്റെ സത്യവാങ്മൂലം ലംഘിച്ച് തിയേറ്ററില്‍ നല്‍കുന്നതാണ് മരത്തിന്റെ പ്രധാന കാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത് കൂടാതെ ഷെയറിംഗ് രീതികളില്‍ മാറ്റം വരുത്തണം, പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷന്‍, പേസ്റ്റിംഗ് ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം, വിപിഎഫ് ചാര്‍ജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നല്‍കണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇത് വിതരണക്കാര്‍ തള്ളിയിരുന്നു. നാല് മലയാള സിനിമകളാണ് ഈയാഴ്ച റിലീസിന് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ 22 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഫിയോക്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

ഈ യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 22 മുതല്‍ സമരം ആരംഭിക്കുമെന്ന് തന്നെയാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രമാണ് 22ന് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ‘ഫാമിലി’, ‘ഡയല്‍ 100’ എന്നീ ചിത്രങ്ങള്‍ 23ന് ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.

More in Malayalam

Trending

Recent

To Top