Malayalam
പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്, ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു; അവസാനം ആ പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകേണ്ടി വന്നു
പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്, ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു; അവസാനം ആ പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകേണ്ടി വന്നു
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പ്രിയ മണി. ഇപ്പോഴിതാ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് പിന്‍മാറിവേണ്ടി അനുഭവം പങ്കു വെച്ചിരിക്കുകയാണ് താരം. കൗമുദി ടിവിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു തെലുങ്ക് പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകുകയായിരുന്നു. ഞാനും വിമലയും ചെയ്ത ഒരു സിനിമയായിരുന്നു. എന്റെ മാനേജരാണ് ഈ സിനിമ ചെയ്യണമെന്ന് എന്നോട് പറഞ്ഞത്. തുടക്കം തൊട്ട് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്.
എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. എന്നിട്ട് ഞാന്‍ എന്റെ മാനേജരെ വിളിച്ച് പറഞ്ഞു. ഇതെന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഒരു ഡയറക്ഷനില്ല. ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു. എന്റെ കൂടെ അഭിനയിച്ചവര്‍ക്കും ഇതേ ഫീലിംഗ് തന്നെയായിരുന്നു. അവസാനം ആ പ്രോജക്റ്റില്‍ നിന്നും പിണങ്ങിപ്പോകേണ്ടി വന്നുവെന്നും’ പ്രിയ പറഞ്ഞു.
അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ബോഡി ഷെയിമിംഗിന് ഇരയാകാറുണ്ടെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. തന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ താന്‍ എങ്ങിനെയാണോ അതിനേക്കാള്‍ കൂടുതല്‍. ‘നിങ്ങള്‍ തടിച്ചിരിക്കുന്നു’ എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞു പോയത് എന്നായി ചോദ്യം. ‘തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം’ എന്നൊക്കെ പറയും.
മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് മനസിലാകുന്നില്ല. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും. തന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും.
നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്നും പ്രിയാമണി പറഞ്ഞു. അതേസമയം, ഫാമിലി മാന്‍ വെബ് സീരീസ് രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരിക്കുകയാണ് പ്രിയാമണി.