കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്, സ്വന്തം ജീവിതത്തോട് അടുത്തു നില്ക്കുന്നു; വികാരാധീനയായി പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍
കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്, സ്വന്തം ജീവിതത്തോട് അടുത്തു നില്ക്കുന്നു; വികാരാധീനയായി പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍
കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്, സ്വന്തം ജീവിതത്തോട് അടുത്തു നില്ക്കുന്നു; വികാരാധീനയായി പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍
ഒമർ ലുലുവിന്റെ അഡാര്‍ ലൗവിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ വാര്യര്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ‘ഫോര്‍ ഇയേഴ്സ്’ കണ്ട് പൊട്ടിക്കരഞ്ഞ പ്രിയ വാര്യരുടെ വീഡിയോ വൈറലാകുന്നു. കൊച്ചിയില്‍ നടന്ന 4 ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. കരച്ചിലടക്കാന്‍ പാടുപെട്ട പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിച്ചത്.
കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചതെന്നും സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രമെന്നും പ്രിയ പറഞ്ഞു. എല്ലാവര്ക്കും ഇമോഷണലി കണക്ട് ആകുന്നതാണ് ചിത്രമെന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്നും നടന് സര്‍ജാനോ ഖാലിദ് പറഞ്ഞു.
ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ ചിത്രമാണ് 4 ഇയേഴ്സ്. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം സവംബര്‍ 25 ന് തിയേറ്ററുകളിലെത്തും.
ജയസൂര്യയെ നായകനാക്കി ഒരുക്കിയ ‘സണ്ണി’ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
ദിലീപ്, മഞ്ജു വാര്യർ മകൾ മീനാക്ഷിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഭാവിയില്‍ മീനൂട്ടിയും സിനിമയിലെത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും ഡോക്ടറാവാനാണ് താരപുത്രിയ്ക്ക് താല്പര്യം....