Connect with us

പൃഥ്വിരാജിന്റെ സെറ്റില്‍ ബൗണ്‍സര്‍മാരുടെ മര്‍ദ്ദനവും ഭീ ഷണിയും; പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

Malayalam

പൃഥ്വിരാജിന്റെ സെറ്റില്‍ ബൗണ്‍സര്‍മാരുടെ മര്‍ദ്ദനവും ഭീ ഷണിയും; പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

പൃഥ്വിരാജിന്റെ സെറ്റില്‍ ബൗണ്‍സര്‍മാരുടെ മര്‍ദ്ദനവും ഭീ ഷണിയും; പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ‘ജയ ജയ ജയ ജയഹേ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സെറ്റിലെ ബൗണ്‍സര്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ രംഗത്ത് വന്നിരിക്കുന്നത്.

കളമശ്ശേരിയിലെ എഫ്എസിടി പരിസരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഈ സെറ്റിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ പീ ഡനമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളം കുടിക്കാനോ, ഭക്ഷണം കഴിക്കാനോ വിടില്ല. എന്തെങ്കിലും തരത്തില്‍ ചോദ്യം ചെയ്യാനായി ശ്രമിച്ചാല്‍ അവരെ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്യുമെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പറയുന്നു.

‘പുതിയ ഒരു ബൗണ്‍സര്‍ വന്നിരുന്നു. അവന്‍ ഒരു ചേട്ടന്റെ പല്ലിന് കല്ലുകൊണ്ട് അടിക്കുകയുണ്ടായി. അത് ചോദിക്കാന്‍ പോയത് അവര്‍ക്ക് പിടിച്ചില്ല. ഇതോടെ പ്രതികരിച്ച ആളുകള്‍ക്കെതിരെ നടപടി എടുക്കാന്‍ തുടങ്ങി’ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പറയുന്നു. മര്‍ദ്ദനമേറ്റവരെ പരാതി നല്‍കാതിരിക്കാന്‍ ഭീ ഷണിപ്പെടുത്തിയെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.

അതേസമയം, ജഗദീഷ്, രേഖ, യോഗി ബാബു, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം നീരജ് രവി നിര്‍വഹിക്കുന്നു. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പെരുമ്പാവൂരില്‍ നിര്‍മ്മിച്ച സെറ്റ് നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ച് മാറ്റിയിരുന്നു.

വയല്‍ നികത്തിയ സ്ഥലത്താണ് പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയുള്ള സെറ്റ് നിര്‍മ്മിച്ചത്. പെരുമ്പാവൂര്‍ കരാട്ടുപ്പള്ളിക്കരയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു സെറ്റ്. വയല്‍ നികത്തിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്നായിരുന്നു നഗരസഭയുടെ നടപടി.

More in Malayalam

Trending

Recent

To Top