Connect with us

ഫാമിലി ചിലപ്പോൾ സെക്കന്റ് പ്രയോറിറ്റിയായി പോകാറുണ്ട്;എനിക്ക് കുറച്ച് നാൾ വീട്ടിൽ നിൽക്കണമെന്ന് ഡാഡയ്ക്ക് പറഞ്ഞാൽ എന്താണ്; ആലി ചോദിക്കും

Movies

ഫാമിലി ചിലപ്പോൾ സെക്കന്റ് പ്രയോറിറ്റിയായി പോകാറുണ്ട്;എനിക്ക് കുറച്ച് നാൾ വീട്ടിൽ നിൽക്കണമെന്ന് ഡാഡയ്ക്ക് പറഞ്ഞാൽ എന്താണ്; ആലി ചോദിക്കും

ഫാമിലി ചിലപ്പോൾ സെക്കന്റ് പ്രയോറിറ്റിയായി പോകാറുണ്ട്;എനിക്ക് കുറച്ച് നാൾ വീട്ടിൽ നിൽക്കണമെന്ന് ഡാഡയ്ക്ക് പറഞ്ഞാൽ എന്താണ്; ആലി ചോദിക്കും

അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക്‌ വന്ന താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു.പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കാപ്പ റിലീസിന് തയ്യാറെടുക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 22ന് തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കാപ്പ. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ട്രെയിലറും ഒരു ​ഗാനവും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഗുണ്ട തലവനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ. അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്.

ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആസിഫ് അലിയും പൃഥ്വിരാജും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ഷാജിയേട്ടന്റെ കൈയ്യൊപ്പുള്ള കൊമേഷ്സ്യൽ സിനിമയാണ് കാപ്പയെങ്കിലും അതിനൊരു റിയലിസ്റ്റിക്ക് സ്വഭാവമുണ്ട്. കാപ്പയിലെ കൊട്ട മധു എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രാധാന്യമുണ്ട് ചിത്രത്തിൽ ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്ന ആനന്ദ് എന്ന കഥാപാത്രത്തിന്. പല കാര്യങ്ങളും പ്രേക്ഷകർ മനസിലാക്കുന്നത് ആനന്ദിലൂടെയായിരിക്കും.’

‘കൊട്ട മധുവിനേക്കാൾ സ്ക്രീൻ ടൈമും ആസിഫിന്റെ ആനന്ദിനാണ്. ആസിഫിന്റെ കഥാപാത്രത്തിന്റെ ഭാ​ഗങ്ങൾ നിരവധി ട്രെയിലർ ഉൾപ്പെടുത്താനും സാധിക്കില്ല. അതിനൊരു പരിമിതിയുണ്ടായിരുന്നു. എന്താണ് ഓ‍ഡിയൻസിന് വേണ്ടതെന്നതിൽ കൃത്യമായ ഫോർമുലയില്ല.’

‘ഓഡിയൻസിന്റെ അറ്റൻഷൻ‌ ​ഗ്രാബ് ചെയ്യുക എന്നതാണ് സംവിധായകർക്ക് ചെയ്യാൻ പറ്റുക. കാപ്പ ഞാൻ കണ്ടു. അടുത്ത കാലത്ത് ഷാജിയേട്ടൻ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും കാപ്പയാണ്. ഷാജിയേട്ടൻ പുതിയ എന്തോ ഒരു കാര്യം ട്രൈ ചെയ്തപോലെയാണ് എനിക്ക് കാപ്പ കണ്ടപ്പോൾ തോന്നിയത്.’

‘ആസിഫിനെപ്പോലെയല്ല ഞാൻ പേഴ്സണൽ ലൈഫിന് സമയം കണ്ടെത്താൻ ‍ഞാൻ വളരെ കഷ്ടപ്പെടാറുണ്ട്. പക്ഷെ എന്റെ ചേട്ടനൊക്കെ പേഴ്സണൽ ലൈഫിന് വേണ്ടി സമയം കണ്ടെത്തി ആഘോഷിക്കുന്ന ആളാണ്. ഞാൻ എന്റെ വലിയൊരു ഭൂരിഭാ​ഗം സമയം സിനിമയ്ക്കാണ് മാറ്റിവെച്ചിരിക്കുന്നത്.”ഫാമിലി ചിലപ്പോൾ സെക്കന്റ് പ്രയോറിറ്റിയായി പോകാറുണ്ട്. ഞാൻ വീട്ടിൽ ഇല്ലാത്തതിനെ പറ്റി അത്ര മികച്ചൊരു അഭിപ്രായമല്ല ആലിക്കുള്ളത്. ആലിയുടെ വിചാരം ‍ഞാനാണ് ബോസ് എന്നാണ്.’

‘അതുകൊണ്ട് തന്നെ വീട്ടിൽ കുറച്ച് കാലം നിൽക്കണമെന്ന് ബോസിന് പറഞ്ഞുകൂടെ എന്നതാണ് അവളുടെ ചോദ്യം. കുട്ടികളോട് നമുക്ക് പറയാൻ പറ്റില്ലല്ലോ… എന്റെ മാത്രം സമയമല്ല ഷൂട്ടിന് വേണ്ടി വരുന്നതെന്ന്. എനിക്ക് കുറച്ച് നാൾ വീട്ടിൽ നിൽക്കണമെന്ന് ഡാഡയ്ക്ക് പറഞ്ഞാൽ എന്താണ് എന്നാണ് അവൾ പറയുന്നത്.”എനിക്ക് വലിയ ഫ്രണ്ട്സ് സർക്കിൾ ഒന്നും ഇല്ല. സിനിമയിൽ വരുന്നതിന് മുമ്പും അങ്ങനെ തന്നെയാണ്’ പൃഥ്വിരാജ് പറഞ്ഞു. ‘എനിക്ക് ​ഗ്രേ ക്യാരക്ടറുകൾ തരുമ്പോൾ ആളുകൾ പറയാറുള്ളത്ത് മുഖത്തൊരു ഇന്നസെൻസ് ഉള്ളതുകൊണ്ട് നീ ഇതൊന്നും ചെയ്താൽ ആളുകൾ വിശ്വസിക്കില്ലെന്നാണ്.’

‘ചിത്രത്തിൽ ടെക്കിയാണ് ആനന്ദ്. മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രമാണെന്ന് ആനന്ദെന്ന് ഞാൻ പറയില്ല. പക്ഷെ ആ സ്ക്രീൻ പ്ലെയിൽ ആനന്ദിന് വേറൊരു ഭം​ഗിയുണ്ട് അതാണ് സത്യം.’
‘ആഘോഷമായി ജീവിക്കണം എന്നാണ് എനിക്ക്. എനിക്ക് എപ്പോഴും കസിൻസും ഫ്രണ്ട്സുമൊക്കെ വേണം. ഞാൻ ഒറ്റയ്ക്ക് നിൽക്കുന്നത് കാണാൻ പറ്റില്ല. ഭാര്യ സമയാണെങ്കിലും വെറുതെ ഒരു കാരണമുണ്ടാക്കി എല്ലാവരേയും ഒന്നിച്ച് കൂട്ടി സെലിബ്രേറ്റ് ചെയ്യും.’

‘എനിക്ക് ഷൂട്ടിങ് ഇല്ലെങ്കിൽ എറണാകുളത്ത് എവിടെയെങ്കിലും ഞാനുണ്ടാകും. കൊച്ചിയില്‍ എന്റെ കൂടെ സെല്‍ഫിയെടുക്കാത്തവര്‍ കുറവാണ്. എല്ലാ സിനിമകളും ഞാൻ തിയേറ്ററിൽ പോയി കാണും’ ആസിഫ് അലി പറഞ്ഞു.

More in Movies

Trending

Recent

To Top