Connect with us

40 വയസ്സായല്ലോ, ജീവിതം കുറേക്കണ്ടു,വിജയവും പരാജയവും കണ്ടു. ഭർത്താവായി, അച്ഛനായി അതിന്റെ മാറ്റം ഉണ്ടാവും; പൃഥ്വിരാജ്

Movies

40 വയസ്സായല്ലോ, ജീവിതം കുറേക്കണ്ടു,വിജയവും പരാജയവും കണ്ടു. ഭർത്താവായി, അച്ഛനായി അതിന്റെ മാറ്റം ഉണ്ടാവും; പൃഥ്വിരാജ്

40 വയസ്സായല്ലോ, ജീവിതം കുറേക്കണ്ടു,വിജയവും പരാജയവും കണ്ടു. ഭർത്താവായി, അച്ഛനായി അതിന്റെ മാറ്റം ഉണ്ടാവും; പൃഥ്വിരാജ്

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് പൃഥിരാജ്. നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ പൃഥി വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായക നടൻ ആയി. ഇന്ന് സിനിമാ ലോകത്ത് ഒഴിച്ച് നിർത്താനാവാത്ത സാന്നിധ്യം ആണ് പൃഥിരാജ്. നടനെന്നതിനൊപ്പം തന്നെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പൃഥിരാജ് പേരെടുത്തു.

അതേസമയം ഒരു കാലത്ത് പൃഥിരാജിന് കരിയറിൽ വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നു. നടന് അഹങ്കാരമാണെന്ന് പറ‍ഞ്ഞ് മാറ്റി നിർത്തുന്ന സാഹചര്യവും അക്കാലത്തുണ്ടായി. ഇപ്പോഴിതാഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൃഥിരാജ്.

‘ഞാനൊരു ആക്സിഡന്റൽ ആക്ടർ ആണ്. അഭിനേതാവാൻ ആ​ഗ്രഹിച്ച് വളർന്ന ആളല്ല. ചേട്ടൻ കുറച്ച് കൂടി കലയോട് താൽപര്യം ഉള്ള ആളായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് രഞ്ജിത്തേട്ടൻ അഭിനയിക്കാൻ വിളിക്കുകയായിരുന്നു. ശേഷം മൂന്നു നാല് സിനിമകൾക്ക് ശേഷമാണ് ഞാൻ ഈ പ്രൊഫഷൻ എൻജോയ് ചെയ്യുന്നത്’

‘ആസ്വദിച്ച് തുടങ്ങിയ ശേഷം ഇതിനോട് വലിയ താൽപര്യം തോന്നി. ആക്ടിം​ഗ്, സിനിമാട്ടോ​ഗ്രഫി,ഫിലിം മേക്കിം​ഗ് തുടങ്ങിയ ക്രാഫ്റ്റുകളോടെല്ലാം. നടനാവുന്നതിനേക്കാൾ ബുദ്ധിമുട്ട് നടനായി നില നിൽക്കുക എന്നതാണ്’

‘ഒരു ആക്ടർക്കോ സംവിധായകനോ സാങ്കേതിക വശങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ഞാൻ കണ്ട മിക്ക പ്ര​ഗൽഭരായ സംവിധായകർക്കും സ്റ്റോറി ടെല്ലിം​ഗ് ആണ് അറിയുന്നത്. സാങ്കേതിക വശങ്ങൾ അറിയാൻ എനിക്ക് ഇഷ്ടമാണ്. അത് കൊണ്ട് ഒരു പക്ഷെ നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ സമയം ലാഭിക്കാൻ പറ്റുമായിരിക്കും’

‘ഞാൻ ഇമേജിൻ ചെയ്ത സിനിമ അല്ല സൃഷ്ടിക്കപ്പെടുന്നത് എന്നുണ്ടെങ്കിൽ സംവിധായകനോട് മനസ്സ് തുറന്ന് അത് പറയും. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ അങ്ങനെയാണ്.ഏത് സിനിമ ആണെന്ന് പറയുന്നില്ല, പത്തിരുപത്തഞ്ച് ദിവസം ഷൂട്ട് ചെയ്ത സിനിമ അതേപോലെ വേണ്ടെന്ന് വെച്ച് പിന്നെയും ചെയ്തിട്ടുണ്ട്’

സംവിധായകനും നിർമാതാവിനും എല്ലാം സിനിമ വിചാരിച്ച പോലെ അല്ലെന്ന് തോന്നിയിരുന്നു. അതല്ല എന്റെ മനസ്സിലുള്ള സിനിമ ഇതാണെന്ന് സംവിധായകൻ പറഞ്ഞാൽ അത് സംവിധായകന്റെ വിഷന് വിടുക. കാരണം സിനിമ അടിസ്ഥാനപരമായി സംവിധായകന്റെ വിഷനാണ്. ആ ആളുകൾ വിഷൻ നമ്മൾ വിശ്വസിക്കണം,’ പൃഥിരാജ് പറഞ്ഞു.

ഒരാൾക്കുള്ളത് ആത്മവിശ്വാസം ആണോ അഹങ്കാരമാണോ എന്ന് മറ്റൊരാളുടെ വീക്ഷണത്തിലൂടെയോ പറയാൻ പറ്റൂ. ഞാൻ പറയുന്ന ഒരു കാര്യ അഹങ്കാരം ആണെന്ന് കേൾക്കുന്ന ആൾക്ക് തോന്നുമായിരിക്കും. ഞാൻ ചിലപ്പോൾ അത് പറയുന്നത് തികച്ചും ആത്മവിശ്വാസത്തിൽ നിന്ന് കൊണ്ടായിരിക്കും. അത് വീക്ഷണത്തിന്റെ പ്രശ്നമാണ്. അത് എപ്പോഴും എല്ലാവരെയും ബോധ്യപ്പെടുത്താൻ പറ്റിയെന്ന് വരില്ല. കുറേ വർഷങ്ങൾക്ക് മുമ്പ് അത് പ്രൂവ് ചെയ്യുന്നത് ഞാൻ നിർത്തിയതാണ്’

പഴയ പൃഥിരാജല്ല ഇപ്പോൾ എന്ന അവതാരകന്റെ കമന്റിനും പൃഥി മറുപടി നൽകി. ’40 വയസ്സായല്ലോ, ജീവിതം കുറേക്കണ്ടു, വിജയവും പരാജയവും കണ്ടു. ഭർത്താവായി, അച്ഛനായി അതിന്റെ മാറ്റം ഉണ്ടാവും,’ പൃഥിരാജ് പറഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് പൃഥിയുടെ ഏറ്റവും പുതിയ സിനിമ.

More in Movies

Trending

Recent

To Top