അതിജീവിതയെ കൊണ്ടുവന്ന് നാടകം കളിച്ചു ! ഒടുവിൽ പിണറായി പിണങ്ങി ; ശാന്തിവിള ദിനേശ്
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയെ ) കൂടുതല്‍ ശ്രദ്ധേയമാക്കിയത് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിതമായി എത്തിയതായിരുന്നു.വർഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു താരം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടിയേയും വേദിയിലേക്ക് ക്ഷണുക്കുകയായിരുന്നു. ഇതോടെ കാണികള്‍ നിറഞ്ഞ കയ്യടിയോടെ താരത്തെ സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ നടിയുടെ ഈ വരവ് മുഖ്യമന്ത്രി പോലും അറിഞ്ഞിരുന്നില്ലെന്നും അതില്‍ അതൃപ്തി കാരണമായിരിക്കാം ഇത്തവണ മുഖ്യമന്ത്രി പുരസ്കാര വിതരണത്തിന് എത്താതിരുന്നതെന്നുമാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ലൈഫ് ആക്ഷന്‍ ക്യാമറയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫിലിം ഫെസ്റ്റിവലിന്റെ സമാപന വേദിയില്‍ മുഖ്യമന്ത്രിയാണ് സാധാരണയായി അവാർഡ് ദാനം നടത്തുന്നത്. ഒരു അന്താരാഷ്ട്ര ചലിച്ചിത്രോത്സവമായതുകൊണ്ട് പ്രത്യേകിച്ചും. പക്ഷെ വേറെ ഏതോ പരിപാടി ഏറ്റെതുകൊണ്ടോ, അല്ലെങ്കില്‍ ഈ പരിപാടി ഇങ്ങനെയൊക്കെ മതി എന്നുള്ളതുകൊണ്ടോ മുഖ്യമന്ത്രി എത്തിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അല്ലെങ്കില്‍ ഈ ഫിലിംഫെസ്റ്റിവലിനോട് യാതൊരു വിലയും ഇല്ലാത്തത് കൊണ്ടോ, അതുമല്ലെങ്കില്‍ അദ്ദേഹം അറിയാതെ കഴിഞ്ഞ ഫിലിം ഫെസ്റ്റിവലില്‍ ഒരു അതിജീവിതയെ കൊണ്ടുവന്ന് ചില നാടകങ്ങള്‍ ചെയർമാന്‍ കളിച്ചിരുന്നല്ലോ, ചെയർമാനാണോ ബീനാ പോളാണോ അതിന് പിന്നിലെന്ന് അറിയില്ല. ആരോ കളിച്ചു, അതിന്റെ ഒക്കെ ഫലമാണോ എന്തോണോ എന്ന് അറിയില്ല, എന്തായാലും സമാപാന വേദിയില്‍ പുരസ്കാരം കൊടുക്കാന്‍ മുഖ്യമന്ത്രിയെത്തിയില്ല.
പുരസ്കാരം കൊടുക്കാന്‍ വേദിയില്‍ മുഖ്യമന്ത്രി ഉണ്ടാവണമായിരുന്നു. രാഷ്ട്രപതി ദേശീയ പുരസ്കാരങ്ങള്‍ കൊടുക്കാത്തതിന്റെ പേരില്‍ ഏറ്റവും അധികം പ്രതിഷേധിച്ചത് മലയാളികളായിരുന്നു. രാഷ്ട്രപതിയുടെ കയ്യില്‍ നിന്നേ പുരസ്കാരം വാങ്ങീക്കൂ. അല്ലാതെ സിനിമ വകുപ്പ് മന്ത്രിയോ, സാംസ്കാരിക വകുപ്പ് മന്ത്രിയോ തന്നാല്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ് രണ്ട് വർഷം മുമ്പ് ബഹളമുണ്ടാക്കിയ ഒരു സംഭവം ഉണ്ടായിരുന്നല്ലോയെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു.
മുഖ്യമന്ത്രിയില്ലെങ്കില്‍ സ്വാഭാവികമായി അവിടെ രഞ്ജിത്തുമാർ ഷൈന്‍ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. മുഖത്തെ ജാള്യത മറക്കാനാണോ എന്ന് അറിയില്ല. പാതിരാത്രിയിലും ഒരു ഡേ ഫോർ നൈറ്റ് കണ്ണട വെച്ചിരുന്നു. ഒരു ഒന്നന്നര ആളാണെന്ന് എനിക്ക് മാർക്കിടാന്‍ ഇതൊക്കെ വേണമെന്നാണ് രഞ്ജിത്ത് കരുതുന്നത്. എന്തായാലും സ്വാഗതം പറയാനായി മൈക്കിന് മുന്നിലേക്ക് വന്നപ്പോള്‍ നിറഞ്ഞ കൂവലായിരുന്നു.ഈ കൂവലുണ്ടാവുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഏതോ ഒരു സീനിയർ പത്രപ്രവർത്തകർ പറഞ്ഞാണ് അദ്ദേഹം അറിഞ്ഞത്. അതുകൊണ്ടാണോ എന്ന് അറിയില്ല, പരിപാടി നടക്കുമ്പോള്‍ നിശാഗന്ധി മുഴുവന്‍ പൊലീസുകാരെകൊണ്ട് നിറഞ്ഞു.
ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുമ്പോള്‍ പോലീസിനെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.എന്തായാലും വാസവന്റേയും ശിവന്‍കുട്ടിയുടേയും മുന്നില്‍ വെച്ച് ഭംഗിയായി തന്നെ അക്കാദമി ചെയർമാനെ കൂവി വെളുപ്പിച്ചു. എന്നാല്‍ കണ്ണാടി വെച്ചതുകൊണ്ട് ആ ജാള്യത പുറത്ത് വന്നില്ല. മൈക്കിന് അടുത്ത് വന്നിട്ടുണ്ട്, നമ്മുടെ മുഖ്യമന്ത്രി ബ്രണ്ണന്‍ കോളേജിലെ കഥപറയുന്നത് പോലെ അദ്ദേഹം ചിലതൊക്കെ പറഞ്ഞു. പണ്ടൊന്നും രഞ്ജിത്ത് ഇങ്ങനെയായിരുന്നില്ല സംസാരിക്കുന്നത്. കുറേ കോടികളൊക്കെ അക്കൌണ്ടില്‍ വരികയും പേരും പ്രശസ്തിയുമൊക്കെ വന്നതുകൊണ്ടാവും ഇതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.